ഒരു കപ്പ് റവയും ഒരു പിടി തേങ്ങയും ഉണ്ടോ… കിടിലൻ ചായക്കടി റെഡി.. 😋😋 അടിപൊളിയാണ്.!!!

വെറും ഒരു കപ്പ് റവയും തേങ്ങയും മാത്രം ഉപയോഗിച്ചു എളുപ്പത്തിൽ ഒരു ചായക്കടിതയ്യാറാക്കിയാലോ.. വേറെ പ്രത്യേകിച്ച് കറിയൊന്നും വേണമെന്നില്ല. വെറും കട്ടൻ ചായയുടെ കൂടെ മാത്രം കഴിക്കാൻ അത്രക്ക് സ്വാദാണ്. രാവിലെ ബ്രേക്ഫാസ്റ്റിനോ വൈകുന്നേരം ചായക്കോ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു അടിപൊളി പലഹാരമാണ്.

ആവശ്യമായ ചേരുവകൾ :

  • റവ – 1 കപ്പ്
  • തേങ്ങാ ചിരകിയത് – അര കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • ചുവന്നുള്ളി – 4 എണ്ണം
  • ജീരകം – ഒരു നുള്ള്
  • വെള്ളം – ആവശ്യത്തിന്

എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. വറുത്തതോ വറുക്കാത്തതോ ആയ റവ അടുത്ത് അതിലേക്കു അൽപ്പം ചുവന്നുള്ളിയും തേങ്ങാ ചിരകിയതും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് മിക്സിയിൽ അരച്ചെടുക്കാം. ആവശ്യമെങ്കിൽ മണത്തിനു വേണ്ടി അൽപ്പം ജീരകം കൂടി പൊടിച്ചു ചേർക്കാം.

ഇത്രയും ചെയ്താൽ മാവ് റെഡി. ഇനി പാൻ ചൂടായി വരുമ്പോൾ അൽപ്പം എണ്ണ തൂവി കൊടുത്ത ശേഷം മാവ് ഒഴിച്ച് കൊടുക്കാം. പരത്തേണ്ട ആവശ്യമില്ല. ഒരു ഭാഗം വെന്തു വരുമ്പോൾ മറിച്ചിട്ട് മറു ഭാഗം കൂടി ചുട്ടെടുക്കാം. ആവശ്യമെങ്കിൽ കറി കൂട്ടിയും കഴിക്കാം. നല്ല നെയ്പത്തിരിടേതു പോലെ നല്ല മണവും ടേസ്റ്റും ആണ് ഈ റവ പത്തിരിക്കും. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ… credit: She book

Easy crispy chicken fry in thattukada style Malayalam :