കൗതുകം ഉണർത്തും ഈ വീട്; വീടിനുള്ളിൽ വെള്ളച്ചാട്ടം, തോണി, അകത്തും പുറത്തും ചെടിത്തോട്ടം!! കൗതുകം നിറയെ ഉളെളാരു വീട്… | Super Home Tour Malayalam

Super Home Tour Malayalam : വീടിനുള്ളിലും പുറത്തും വ്യത്യസ്തത ആരാണാഗ്രഹിക്കാത്തത് അല്ലെ. കൗതുകമുണർത്തുന്ന ഓരോ കാര്യങ്ങൾ നമ്മുടെ വീടിനെ കൂടുതൽ മോഡി പിടിപ്പിക്കാറുണ്ട്. കൂടുതൽ മികവുറ്റ കാഴ്ചകളും സൗകര്യങ്ങളും ഉൾപ്പെടുത്തി വീട് മനോഹാരമാക്കുവാൻ ശ്രമിക്കുന്നവരാണ് നമ്മളിൽ പലരും.

വ്യത്യസ്തമായ വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും, തീർച്ചയായും ഇഷ്ടമാകുന്ന രീതിയിലുള്ള വീട് നമുക്കിവിടെ പരിചയപ്പെടാം. കൃതിക്കനുയോജ്യമായ രീതിയിൽ തന്നെയാണ് ഈ വീടിന്റെ നിർമാണം. ഒരുപാട് ആർട്ട് വർക്കുകൾ ഈ വീട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലാന്റ്സ്കേപ്പിംഗ് മുതൽ ഈ വീടിന്റെ ആർട്ട് വർക്കുകൾ മനോഹരമാക്കിയിട്ടുണ്ട്. പോൾ ലാൻഡ് എന്ന ആർകിടെക്ട് കമ്പനി ആണ് ഈ വീട് ഇത്രയും മനോഹരമാക്കുന്നതിൽ പ്രധാനമായും പങ്കുവഹിച്ചിരിക്കുന്നത്.

കിണർ ഉൾപ്പെടുന്ന ഭാഗം പോലും അതിമനോഹരമാക്കുവാൻ ഇവർ പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. വീടിനകത്തും പുറത്തും ഉള്ള മനോഹരമായ ചെടിത്തോട്ടം ആണ് ഈ ഒരു വീടിനെ ഏറെ മനോഹരമാക്കിയിരിക്കുന്നത്. പച്ചക്കറിത്തോട്ടം, വെർട്ടിക്കൽ ഗാർഡൻ തുടങ്ങിയവയിൽ വീടിന്റെ ചുറ്റുവശം മനോഹാരമാക്കുവാൻ ഇവിടെ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. ഇനി നമുക്ക് വീടിനകത്തെ കാഴ്ചകൾ പരിചയപ്പെടാം. വീടിനകത്ത് കയറുന്ന ഭാഗത്ത് തന്നെ ചെറിയ ഒരു ലിവിങ് സ്‌പേസ് ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതുകൂടാതെ ഉള്ളിലേക്ക് കയറിയതിനുശേഷം വിശാലമായ ഒരു ലിവിങ് സ്‌പേസ് കൂടി ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. മനോഹരമായ ഒരു വെള്ളച്ചാട്ടം തികച്ചും പ്രകൃതിയോടിണങ്ങുന്ന രീതിയിൽ ഉള്ള ഒന്നാണ് ഇവിടെ സെറ്റ് ചെയ്തിരിക്കുന്നത്. തികച്ചും ആർട്ടിഫിഷ്യൽ ആണെന്ന് തോന്നാത്ത രീതിയിൽ ആണിവയുടെ നിർമാണം. ഇനിയുമുണ്ട് ഈ വീടിന്റെ വിശേഷങ്ങൾ. കൂടുതൽ കാര്യങ്ങൾ അറിയുവാൻ വീഡിയോ കാണൂ…