സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇവർ ഭാര്യാഭർത്താക്കന്മാരാണ്.. സണ്ണിവെയ്‌നിനൊപ്പം സിനിമയിൽ അഭിനയിച്ച് ഭാര്യ രഞ്ജിനി.!!!

ജീവിതത്തിൽ മാത്രമല്ല സിനിമയിലും ഭാര്യാഭർത്താക്കന്മാരായി എത്തുകയാണ് പ്രശസ്ഥ സിനിമാതാരം സണ്ണി വെയ്‌നും അദ്ദേഹത്തിന്റെ ഭാര്യ രഞ്ജിനിയും. മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെയാണ് രഞ്ജിനി തന്റെ സിനിമാ അരങ്ങേറ്റം നടത്തിയത്. തിരുവോണ ദിനത്തിലാണ് മണിയറയിലെ അശോകൻ എന്ന ചിത്രം റിലീസ് ചെയതത്. നവാഗത ഷംസു സെയ്ബാണ് സംവിധായകനായകൻ. മഹേഷ് ബോജിയുടേതാണി തിരക്കഥ.

ജേക്കബ് ഗ്രിഗറി ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് മണിയറയിലെ അശോകൻ എന്ന ചിത്രത്തിന് ലഭിക്കുന്നത്. ദുൽക്കർ സൽമാന്റെ ഉടമസ്തതയിലുള്ള വേഫെയറർ എന്ന നിർമ്മാണ് കമ്പനിയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. നെറ്റ് ഫ്‌ലിക്‌സിൽ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യത്തെ മലയാളം ചിത്രമാണ് മണിയറയിലെ അശോകൻ. ആഗസ്റ്റ് 31 നാണ് ചിത്രം പ്രേക്ഷകർക്കിടയിലേയ്ക്ക് എത്തിയത്. സിനിമയിലെ ഗാനങ്ങൾക്ക് വൻ സ്വീകാര്യതയാണ് ആരാധകരിൽ നിന്നു ലഭിച്ചത്.

ചിത്രത്തിന്റെ അണിയറയിൽ മിക്കവരും പുതുമുഖങ്ങളാണ്.
ഭാര്യാഭർത്താക്കന്മാർ ഒന്നിച്ച് ഒരു സിനിമയിൽ അഭിനയിക്കുന്ന ഇത് ആദ്യമായിട്ടല്ല. ഇതാദ്യമായാണ് സിനിമയിലും ജീവിത്തിലും ഒരു പോലെ താരദമ്പതികൾ എത്തുന്നത്. മികച്ച നർത്തകി കൂടിയാണ് രഞ്ജിനി. 2019 ഏപ്രിൽ ഒൻപതിനായിരുന്നു രഞ്ജിനിയുടേയും സണ്ണിവെയ്‌നിന്റേയും വിവാഹം. ഇരുവരും ദുൽക്കർ സൽമാന്റെ ഉറ്റ സുഹൃത്തുക്കളാണ്.

അനുപമ പരമേശ്വരൻ, കൃഷ്ണ ശങ്കർ, ഇന്ദ്രൻസ്, സണ്ണിവെയ്ൻ, സുധീഷ്, നയന, വിജയരാഘവൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്ന. ദുൽക്കർ സൽമാനോടൊപ്പം അനുസിത്താരയും ചിത്രത്തിൽ അതിഥി താരമായി എത്തുന്നു.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications