ബർത്തേഡേ കേക്കിലെ അതേ പഴം തോട്ടത്തിൽ വിളയിച്ച് മെഗാസ്റ്റാർ മമ്മൂട്ടി!!

തന്റെ സിനിമകളിൽ മാത്രമല്ല താൻ ജീവിതത്തിലും മാസ്സാണെന്ന് തെളിയിച്ചതാരമാണ് മമ്മൂട്ടി. ലോക്ക്ഡൗൺ മൂലം തന്റെ സിനിമാ തിരക്കുകളിൽ നിന്ന് മാറി കുടുംബത്തോടൊപ്പം സമയം ചിലവിടുകയാണ് താരമിപ്പോൾ. തിരക്കുകൾ കഴിഞ്ഞപ്പോൾ കൃഷിയിലും താത്പര്യം കാണിക്കുകയാണ് അദ്ദേഹം. തന്റെ പ്രിയപ്പെട്ട ഫ്രൂട്ട്‌സുകളിൽ ഒന്നായ സൺഡ്രോപ്പ് പഴം വിളവെടുക്കുന്ന ചിത്രമാണ് അദ്ദേഹം ആരാധകർക്കായി പങ്ക് വച്ചത്.

ഹാർവെസ്റ്റിങ് സൺഡ്രോപ്‌സ് എന്ന വിവരണത്തോടെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അദ്ദേഹം ഇത് പോസ്റ്റ് ചെയ്തത്.നിമിഷ നേരം കൊണ്ടാണ് ആരാധകർ ഈ പോസ്റ്റ് ഏറ്റെടുത്ത് വൈറലാക്കിയത്. ആരാധകർക്കൊപ്പം സിനിമാ മേഖലയിൽ ഉള്ളവരും ചിത്രം ഏറ്റെടുത്തിട്ടുണ്ട്. ഇ കഴിഞ്ഞ ആഴ്ച അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ മുറിച്ച കേക്കിലും ഈ പഴമുണ്ടെന്നാണ് ആരാധകർ പറയുന്നത്.

സാമൂഹ്യമാധ്യമങ്ങളിൽ വളരെയധികം സജ്ജീവമാണ് മമ്മൂട്ടി. എല്ലായിപ്പോഴും തന്റെ വിശേഷങ്ങൾ അദ്ദേഹം ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്. നാല് ലക്ഷത്തിലധികം പേരാണ് ആ പോസ്റ്റിന് ലൈക്ക് അടിച്ചിട്ടുള്ളത്. വളരെ പെട്ടന്ന് തന്നെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലാവുകയായിരുന്നു. പോസ്റ്റ് കണ്ട സൺഡ്രോപ് ഫ്രൂട്ട് എന്താണ് എന്ന് പലരും ചോദിച്ചിരുന്നു. അത്തിപ്പഴമാണോ ജാതിക്കയാണോ എന്നാണ് പലരുടേയും സംശയം.

നിമിഷ നേരം കൊണ്ടാണ് പഴത്തെ കുറിച്ചുള്ള ചർച്ചകൾ ചൂട് പിടിച്ചത്. ബർത്ത്‌ഡേ കേക്കിലും ഈ പഴം ഉണ്ടായിരുന്നു എന്ന് ആരാധകർ ചൂണ്ടിക്കാണിക്കുന്നു. മമ്മൂട്ടിയുടെ മകൾ സുറുമിയായിരുന്നു ഇത്തവണ അദ്ദേഹത്തിന് കേക്ക് സമ്മാനിച്ചത്. മൂന്ന് മണിക്കൂർ എടുത്താണ് കേക്ക് ഡിസൈൻ ചെയ്തത്. ഈ കേക്ക് നിങ്ങളുമായി പങ്കെ വയ്ക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് കുറിച്ചു കൊണ്ടാണ് മമ്മൂട്ടി കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങൾ പങ്ക് വച്ചത്.