
നടി സുമലതയുടെ മകന് വിവാഹം.!! ചടങ്ങിൽ താരമായി റോക്കി ബായ്; പുതിയ ജീവിതത്തിലേക്ക് ആദ്യ ചുവടുകൾ വെച്ച് അഭിഷേകും അവിവയും.!? | Sumalatha Ambareesh Son Engagement Malayalam
Sumalatha Ambareesh Son Engagement Malayalam : അന്തരിച്ച ജനപ്രിയ നടൻ അംബരീഷിന്റെയും സുമലതലയുടെയും മകൻ അഭിഷേക് അംബരീഷിൻ്റെ വിവാഹനിശ്ചയം കാമുകി അവിവയുമായി കഴിഞ്ഞു. ഡിസംബർ 11 ന് ബാംഗ്ലൂരിലെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ഇരു വീട്ടുകാരുടെയും ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വധൂവരന്മാരുടെ മോതിരം മാറ്റൽ ചടങ്ങ് നടന്നു.
സിനിമാ മേഖലയിലെ നിന്നും ചില പ്രമുഖർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നിർമ്മാതാവ് റോക്ക്‌ലൈൻ വെങ്കിടേഷ്, കെജിഎഫ് ഫെയിം ഹീറോ യഷ്, മന്ത്രി ആർ. അശോക്, അശ്വത് നാരായൺ, സുധാകർ തുടങ്ങിയ സിനിമാ – രാഷ്ട്രീയ രംഗത്തെ പ്രമുഖർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സുമലത മകൻ അംബരീഷിൻ്റെ വിവാഹ നിശ്ചയം രഹസ്യമാക്കി ആണ് വച്ചത്. ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വന്നതോടെ ആണ് അഭിഷേകിന്റെ വിവാഹനിശ്ചയം പ്രേക്ഷകരും സിനിമ ലോകവും അറിഞ്ഞത്.

വിവാഹനിശ്ചയം കഴിഞ്ഞ ദമ്പതികൾക്ക് യാഷും രാധികയും ആശംസകൾ നേർന്നു. ഇപ്പോൾ, അഭിഷേകിന്റെ അമ്മയും മുതിർന്ന നടിയുമായ സുമലത അംബരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മകൻ്റെ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. അന്തരിച്ച തന്റെ ഭർത്താവും സാൻഡൽവുഡ് സൂപ്പർസ്റ്റാറുമായ അംബരീഷിനെ ഓർത്ത് ഹൃദയസ്പർശിയായ ഒരു കുറിപ്പും അവർ അതിനൊപ്പം ചേർത്തു. സുമലത തങ്ങളുടെ എല്ലാ ആരാധകർക്കും തന്റെ കുടുംബത്തോട് എപ്പോഴും ചൊരിയുന്ന എല്ലാ സ്നേഹത്തിനും വാത്സല്യത്തിനും നന്ദി പറഞ്ഞു.
“ഞങ്ങളുടെ പ്രിയപ്പെട്ട അംബരീഷിന്റെ ദൈവിക അനുഗ്രഹത്തോടെ, അഭിഷേകും അവിവയും ഒരു പുതിയ യാത്രയിലേക്ക് ആദ്യ ചുവടുകൾ വെയ്ക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്‌നേഹാനുഗ്രഹങ്ങളും ഞങ്ങൾ തേടുന്നു. അംബരീഷും ഞാനും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഞങ്ങളുടെ ജീവിതത്തിലുടനീളം സ്നേഹവും വാത്സല്യവും കൊണ്ട് അനുഗ്രഹീതരായിട്ടുണ്ട്. അത് ഞങ്ങളുടെ സ്വന്തം ബന്ധത്തെ ശക്തിപ്പെടുത്തി എന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു മകളെ സ്നേഹത്തോടെ സ്വാഗതം ചെയ്തിരിക്കുകയാണ്.” അഭിഷേകും അവിവയും അടുത്ത വർഷം വിവാഹിതരാകും.