50-ാം വയസില്‍ ജനിച്ച ഇരട്ട കുട്ടികളുടെ മാമോദീസ ആഘോഷമാക്കി നടി സുമാ ജയറാം… | Suma Jayaram Babies Baptism Ceremony

Suma Jayaram Babies Baptism Ceremony : ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ നടിയാണ് സുമാ ജയറാം. ഒരുകാലത്ത് സിനിമ ലോകത്ത് സജീവമാവുകയും പിന്നീട് ആ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്ത താരം. പക്ഷേ ഓരോ താരങ്ങളെയും മലയാളികൾ ഓർത്തു വയ്ക്കുന്നത് അവർ ചെയ്ത വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ്. അത്തരത്തിലുള്ള ഒരുപിടി കഥാപാത്രങ്ങൾ സുമ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. മമ്മൂട്ടിക്കും, മോഹൻലാലിനും, ദിലീപിനൊപ്പവും എല്ലാം താരം അഭിനയിച്ചിട്ടുണ്ട്.

ഇഷ്ടം, ക്രൈം ഫയൽ, ഭർത്താവുദ്യോഗം, കുട്ടേട്ടൻ, എന്റെ സൂര്യപുത്രിക്ക് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 1988 ഉത്സവപ്പിറ്റേന്ന് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മമ്മൂട്ടിക്കൊപ്പം കുട്ടേട്ടൻ എന്ന സിനിമയിൽ അഭിനയിച്ചത് വളരെയധികം ജനപ്രീതി നേടിയിരുന്നു. 2013 ലാണ് താരം വിവാഹിതയാകുന്നത്. ബാല്യകാല സുഹൃത്ത് ലല്ലുഷ് ഫിലിപ്പ് മാത്യുവിനെ ആണ് താരം വിവാഹം ചെയ്തത്. മലയാളത്തിൽ കൂടാതെ തമിഴിലും നിരവധി വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്. തനിക്ക് അഭിനയത്തിൽ നിന്നും കുറച്ചുനാൾ വിട്ടുനിൽക്കണമെന്ന് ആഗ്രഹം കൊണ്ട് തന്നെയാണ് അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്നത് എന്ന് താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്…

അമ്പതാം വയസ്സിൽ സുമ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ വാർത്ത ഇതിനുമുൻപ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ അവരുടെ മാമോദിസ ചടങ്ങിന്റെ ദൃശ്യങ്ങളാണ് ആരാധകർക്ക് മുൻപിലേക്ക് എത്തുന്നത്. ആന്റണി എന്നും ജോർജ് എന്നുമാണ് ഇരട്ടക്കുട്ടികൾക്ക് പേര് ഇട്ടിട്ടുള്ളത്. പരമ്പരാഗത രീതിയിൽ തന്നെയാണ് മക്കൾക്ക് പേരിട്ടിരിക്കുന്നത്. കാത്തിരുന്നു കിട്ടിയ കണ്മണി കളുടെ ആദ്യ ചടങ്ങ് ആഘോഷമാക്കുകയാണ് ഇരുവരും. പരിശുദ്ധ നിറമായ വെള്ള വസ്ത്രം അണിഞ്ഞിരുന്നു ചടങ്ങിൽ എല്ലാവരും പങ്കെടുത്തത്. വെള്ളനിറത്തിലുള്ള സ്യൂട്ടും കോട്ടും അണിഞ്ഞ് ഫിലിപ്പ് എത്തിയപ്പോൾ അതേ നിറത്തിലുള്ള സാരിയണിഞ്ഞ് സുമയും എത്തി.

ആഭരണങ്ങളോട് പൊതുവെ ഇഷ്ടമുള്ള സുമ വെള്ളനിറത്തിലുള്ള സിൽവർ ആഭരണങ്ങളായിരുന്നു ചടങ്ങിൽ ധരിച്ചിരുന്നത്. എൺപതാം വയസ്സിലും നടിയുടെ സൗന്ദര്യത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന് പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെയായി കമന്റുകൾ വന്നിട്ടുണ്ട്. തൂവെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ അണിയിച്ച് തന്നെയാണ് മക്കളെയും വേദിയിലേക്ക് കൊണ്ടുവന്നത്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് വളരെ ചെറിയ രീതിയിൽ തന്നെയാണ് ചടങ്ങുകൾ നടത്തിയത്. ഇവയുടെയെല്ലാം ഫോട്ടോ, താരം തന്നെ തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.

Rate this post