അനുഗ്രഹം തേടി സുഖിലിന്റെ ഫേസ്ബുക്ക് ലൈവ്; ലൈവിൽ എത്തി ആരാധകരുമായി സന്തോഷവാർത്ത പങ്കുവെച്ച് ബിഗ് ബോസ് താരങ്ങളായ അഖിലും സുചിത്രയും… | Sukhil Bigg Boss
Sukhil Bigg Boss : ബിഗ്ഗ്ബോസ് മലയാളം നാലാം സീസണിൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ട രണ്ട് താരങ്ങളായിരുന്നു അഖിലും സുചിത്രയും. ഇവരുടെ സൗഹൃദം ഏറെ ശ്രദ്ധ നേടിയിരുന്നു. സുഖിൽ എന്നാണ് ഇവരെ ആരാധകർ വിശേഷിപ്പിച്ചിരുന്നത്. ബിഗ് ബോസ് വീട്ടിൽ വച്ചാണ് ഇരുവരും അടുത്ത കൂട്ടുകാരായി മാറിയത്. തനിക്ക് സുചിത്രയെപ്പറ്റിയുള്ള ചിന്താഗതി തന്നെ ബിഗ്ഗ്ബോസ് വീട്ടിൽ വെച്ച് മാറി എന്നായിരുന്നു അഖിൽ പറഞ്ഞത്.
മാത്രമല്ല അഖിലും സുചിത്രയും തമ്മിൽ പ്രണയത്തിലാണോ എന്ന സംശയവും ആരാധകർക്കുണ്ടായിരുന്നു. ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് ഒരു ലൈവ് വീഡിയോ ചെയ്തിരിക്കുകയാണ്. തങ്ങളെ ചേർത്ത് ഒരു മനോഹരമായ കഥ മെനഞ്ഞതിൽ ഒത്തിരി നന്ദിയുണ്ടെന്ന് ഇവർ പറയുന്നു. സുഖിൽ എന്ന പേര് ഒരുപാട് ഇഷ്ടമായെന്നും രണ്ടുപേരും ഒരേ സ്വരത്തിൽ പറഞ്ഞു. ഇപ്പോൾ സൂരജ് ഗ്രാൻഡ് ഫിനാലെയിൽ എത്തിയതിന്റെ സന്തോഷമാണ് ഇവർക്കുള്ളത്. സൂരജ്, അഖിൽ, സുചിത്ര- ഇവർ മൂന്ന് പേരും ബിഗ്ഗ്ബോസ് വീട്ടിലെ ത്രിമൂർത്തികൾ തന്നെയായിരുന്നു.

അതിൽ ഒരാൾ ഫിനാലെയിൽ എത്തിയതിന്റെ സന്തോഷം ഒട്ടും ചെറുതല്ല. അഖിൽ ഔട്ടായ സമയത്ത് സൂരജ് ഏറെ വികാരാധീനനായിരുന്നു. ആ സമയം സൂരജ് ഒറ്റപ്പെടുന്ന ഒരവസ്ഥയാണ് പ്രേക്ഷകർ കണ്ടത്. ബിഗ്ഗ്ബോസ് വീട്ടിലേക്ക് കഴിഞ്ഞ ദിവസം പഴയ മത്സരാർത്ഥികളെല്ലാം തിരിച്ചുവന്നപ്പോഴും സൂരജ് കാത്തുനിന്നത് സുചിത്രക്കും അഖിലിനും വേണ്ടിയായിരുന്നു. ഇന്ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ സൂരജിന് എല്ലാവരും വോട്ട് ചെയ്യണമെന്ന് പറഞ്ഞുകൊണ്ടാണ് അഖിലും സുചിത്രയും വീഡിയോ അവസാനിപ്പിക്കുന്നത്.
ബിഗ്ഗ്ബോസ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരക്കുന്ന ആറ് ഫൈനലിസ്റ്റുകളിൽ ഒരാളാണ് സൂരജ്. സിനിമയിലും ടെലിവിഷനിലും സജീവമായ സൂരജ് ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ റോബോട്ട് ആയി തിളങ്ങിയത് പ്രേക്ഷകർ ഏറെ താമസിച്ചറിഞ്ഞ ഒരു വാർത്തയായിരുന്നു. എന്താണെങ്കിലും ബിഗ്ഗ്ബോസ് ഗ്രാൻഡ് ഫിനാലെയിൽ വിജയകിരീടം ചൂടാൻ സൂരജിന് സാധിക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.