പിറന്നാൾ നിറവിൽ രത്ന തിളക്കമോടെ സുഹാസിനി മണിരത്നം.!! 61 ലും മധുര പതിനാറിന് മികവിൽ സൂപ്പർ താരം; പ്രിയതമനും പ്രിയപ്പെട്ടവർക്കും ഒപ്പം ഗംഭീര പിറന്നാൾ പാർട്ടിയും ആഘോഷങ്ങളും കളറക്കി സുഹാസിനി.!! | Suhasini Hasan Birthday Celebration Viral
Suhasini Hasan Birthday Celebration Viral : മലയാള സിനിമ പ്രേക്ഷകർ ശാലീന സൗന്ദര്യത്തിന്റെയും സ്വാഭാവിക അഭിനയത്തിന്റെയും പര്യായമായി കാണുന്ന നടിയാണ് സുഹാസിനി. ജന്മം കൊണ്ട് മലയാളി അല്ലെങ്കിലും മലയാളികൾ എന്നുമോർപ്പിക്കുന്ന ഒരു പിടി കഥാപാത്രങ്ങളായി സുഹാസിനി ഓരോ മലയാളിയുടെയും ഹൃദയത്തിൽ ഉണ്ട് എന്നതാണ് വാസ്തവം.
മലയാള തനിമ മുഖത്തും അഭിനയത്തിലും നിറഞ്ഞു തുളുമ്പുന്ന സുഹാസിനി തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ ഒരു കാലഘട്ടത്തെ തന്നെ പ്രതിനിധീകരിക്കുന്നു എന്ന് വേണം പറയാൻ. കാലപ്രവാഹത്തിൽ തഴയപ്പെടുന്ന അല്ലെങ്കിൽ സിനിമ ലോകം മറന്നു പോകുന്ന നായികമാരുടെ കൂടെ നമുക്ക് സുഹാസിനിയെ കാണാൻ കഴിയില്ല. കാരണം ഈ നിമിഷവും അവർ സിനിമ എന്ന തന്റെ കർമ്മ മണ്ഡലത്തിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. അഭിനയം മാത്രമല്ല സിനിമ എഴുത്ത്, സംവിധാനം, നിർമ്മാണം എന്നിങ്ങനെ താരം കൈ വെക്കാത്ത മേഖലകൾ സിനിമയിൽ കുറവാണു. മേക്കപ്പ് ആർട്ടിസ്റ് ആയിട്ടാണ് സുഹാസിനി സിനിമയിലേക്ക് കടന്ന് വന്നത് എന്ന കാര്യം അറിയാവുന്ന ആളുകൾ ചുരുക്കമാണ്. പിന്നീട് നെഞ്ചത്തെ കിള്ളാതെ എന്ന തന്റെ ആദ്യ തമിഴ് ചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് താരം സ്വന്തമാക്കി. കൂടെവിടെ ആണ് സുഹാസിനിയുടെ ആദ്യ മലയാളചിത്രം.
പിന്നീട് ചെറുതും വലുതുമായ അനേകം മലയാളം ചിത്രങ്ങളിൽ താരം അഭിനയിച്ചു. നമ്മൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായും താരം പ്രത്യക്ഷപ്പെട്ടു. അത് കൊണ്ട് തന്നെ സുഹാസിനി മലയാളി ആണ് എന്ന് കരുന്ന മലയാളികളും ഉണ്ട്. തെന്നിന്ത്യയിലെ ഏറ്റവും വലിയ ഫിലിം മേക്കർ ആയ മണിരത്നത്തെയാണ് സുഹാസിനി വിവാഹം ചെയ്തിരിക്കുന്നത്.
തെന്നിന്ത്യയിൽ ഏറ്റവും ക്ലാസ്സ് ചിത്രങ്ങൾ ഇറങ്ങിയ ഒരു കാലഘട്ടമായിരുന്നു എൺപതുകൾ. പരിമിതമായ സാങ്കേതിക സൗകര്യമുള്ള ആ കാലഘട്ടവും അന്നത്തെ സിനിമകളും ഇന്നും അനശ്വരമായി തുടരുന്നതിൽ അന്നത്തെ ആർട്ടിസ്റ്റുകൾ വഹിച്ച പങ്ക് വളരെ വലുതാണ്.ഇന്നിപ്പോൾ അവസരങ്ങൾ കുറഞ്ഞവരും സിനിമയിൽ നിന്ന് മാറി നിൽക്കുന്നവരും എല്ലാം ആ കൂട്ടത്തിൽ ഉണ്ട്.എന്നാൽ കൊണ്ട് തന്നെ 80 കളിലെ ആർട്ടിസ്റ്റുകളുടെ ഒരു റീ യൂണിയൻ ക്ലബ് രൂപീകരിക്കാൻ നേതൃത്വം കൊടുത്ത താരമാണ് സുഹാസിനി.ഇപോഴിതാ തന്റെ 61 ആം പിറന്നാൾ ആഘോഷിക്കുകയാണ് താരം. ഭർത്താവ് മണിരത്നം,താരങ്ങളായ ലിസ്സി, ജയം രവി, സിദ്ധാർഥ്,പൂർണിമ,രാജ്‌കുമാർ, ശരത് കുമാർ, അതിഥി രവി തുടങ്ങി പുതിയതും പഴയതുമായ തലമുറയിലെ അനേകം താരങ്ങളും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.