വിശ്വസിക്കാനാവാതെ പൊട്ടി കരഞ്ഞ് മഷൂറ!! സുഹാന ആരും പ്രതീക്ഷിക്കുന്ന ആളല്ല; വേറേ ഏത് ഭാര്യ ചെയ്യും ഇങ്ങനെ ഒക്കെ… | Suhana Basheer Surprised Mashura Basheer Video Malayalam

Suhana Basheer Surprised Mashura Basheer Video Malayalam : ഇന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്കും മലയാളികൾക്കും പരിചയപ്പെടുത്തേണ്ടാത്ത ഫാമിലി വ്ലോഗേഴ്സ് ആണ് ബിഗ് ബോസ് താരം ബഷീറിനെയും ഭാര്യയുമാരെയും കുട്ടികളെയും. മോഡലും സംരംഭകനുമായ ബഷീർ ബിഗ് ബോസിൽ എത്തിയതോടെയാണ് മലയാളികൾക്ക് സുപരിചിതനായി മാറിയത്. ഇന്ന് ബഷീർ മാത്രമല്ല ഭാര്യമാരായ സുഹാനയും മക്കളായ സുനൈനയും മുഹമ്മദ് ഒക്കെ യൂട്യൂബ് ചാനലുകളിൽ സജീവമാണ്.

അതിൽ മഷൂറയുടെ ചാനലിന് മാത്രം 10 ലക്ഷത്തിലധികം സബ്സ്ക്രൈബേസ് ആണ് ഉള്ളത്. സുഹാനയും ബഷീറും 10 ലക്ഷത്തിന് തൊട്ടടുത്തു വരെ എത്തി നിൽക്കുകയാണ്. ബഷീർ ആദ്യം വിവാഹം ചെയ്തത് സുഹാനയെ ആയിരുന്നു. ഇവരുടെത് ഒരു പ്രണയ വിവാഹമായിരുന്നു. ആ ബന്ധത്തിൽ രണ്ട് മക്കൾ ബഷീറിന് ഉണ്ട്. പിന്നീട് നാലുവർഷം മുമ്പ് ബഷീർ മഷൂറയെ വിവാഹം ചെയ്യുകയായിരുന്നു.ബിഗ് ബോസ്സിൽ എത്തുന്നതിന് കുറച്ചു മാസങ്ങൾക്കു മുൻപായിരുന്നു ബഷീറിന്റെയും മഷൂറയുടെയും വിവാഹം.

ആദ്യ ഭാര്യയുമായുള്ള ബന്ധം നിലനിൽക്കെ ആ ഭാര്യയുടെ പൂർണ്ണ സമ്മതത്തോടെ ബഷീർ രണ്ടാമത് വിവാഹം ചെയ്തത് ആരാധകരെ അടക്കം എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. ഇതിൻറെ ഫലമായി വലിയ തോതിലുള്ള സൈബർ ആക്രമണവും ബഷീറിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ തന്റെ ഭാര്യമാർ തമ്മിലുള്ള ഐക്യവും സ്നേഹവും ഒക്കെ ബിഗ് ബോസിന് പുറത്തെത്തിയപ്പോൾ യൂട്യൂബ് ചാനലിലൂടെയും വീഡിയോകളിലൂടെയും ബഷീർ മറ്റുള്ളവരെ അറിയിച്ചിരുന്നു. വീട്ടിലെ പിറന്നാളും വിവാഹ വാർഷിക ആഘോഷവും മറ്റെല്ലാ ആഘോഷങ്ങളിലും തനിക്ക് പൂർണ്ണ പിന്തുണയും സന്തോഷമായി ഇടവും വലവും ഭാര്യമാർ ഉണ്ടെന്നത് വലിയ കാര്യമാണെന്ന് മുമ്പ് ബഷീർ വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ നീണ്ട 5 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബഷീറും മഷൂറയും അച്ഛനമ്മമാരാകാൻ പോകുന്നതിന്റെ സന്തോഷമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. ഫെബ്രുവരി അവസാനത്തോടെയോ മാർച്ച് ആദ്യമോ മഷൂറ ഒരു കുഞ്ഞിന് ജന്മം നൽകും എന്നാണ് കരുതുന്നത്. ഇപ്പോൾ മഷൂറയ്ക്ക് സർപ്രൈസ് ആയി കുഞ്ഞിന് വേണ്ട തൊട്ടി, കിടക്ക തുടങ്ങി എല്ലാ സാധനങ്ങളും വാങ്ങി നൽകി സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് സുഹാന. സുഹാന തന്നെയാണ് ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സുഹാനയെ കെട്ടിപ്പിടിച്ച് കരയുന്ന മഷുറയേയും വീഡിയോയിൽ കാണാം.

 

View this post on Instagram

 

A post shared by Suhana Basheer (@_suhana_basheer)

Rate this post