സുധാപ്പൂവിന്റെ ആയുഷ് ഹോമം പൂജ നടത്തി സൗഭാഗ്യ വെങ്കിടേഷ്; കൊച്ചു ബേബിടെ ആരോഗ്യത്തിനും അഭിവൃദ്ധിക്കും അമ്മയുടെ കരുതൽ… | Sudhapoo Ayushhomam Pooja By Sowbhagya Venkitesh Malayalam

Sudhapoo Ayushhomam Pooja By Sowbhagya Venkitesh Malayalam : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു താരകുടുംബമാണ് നടി താര കല്യാണിന്റേത്. അമ്മ സുബ്ബലക്ഷ്മി സിനിമയിലും ടെലിവിഷനിലും ഒരേപോലെ തിളങ്ങുന്ന താരമാണ്. ഇവർ ഇരുവരെയും കടത്തിവെട്ടുന്ന ആരാധകവൃന്ദത്തെ നേടിയെടുത്ത താരമാണ് മകൾ സൗഭാഗ്യ വെങ്കിടേഷ്. ഡബ്സ്മാഷ് വീഡിയോകൾ ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചുപറ്റിയ സൗഭാഗ്യ പിന്നീടങ്ങോട്ട് മലയാളികളുടെ ഹൃദയം കവർന്ന താരമായി മാറി.

ഇപ്പോഴിതാ സോഷ്യൽമീഡിയയുടെ മുത്തായി മാറുകയാണ് സൗഭാഗ്യയുടെ മകൾ സുധാപ്പു. കഴിഞ്ഞ ദിവസമായിരുന്നു സുധമോളുടെ ആയുഷ് ഹോമം പൂജകൾ നടന്നത്. എല്ലാ വിഘ്നങ്ങളും മാറുവാനും ആരോഗ്യവും അഭിവൃദ്ധിയും ലഭിക്കാനും വേണ്ടി ഒരു വർഷം പൂർത്തിയാകുന്ന കുഞ്ഞുങ്ങൾക്ക് നടത്തുന്ന പൂജയാണ് ആയുഷ് ഹോമം. സുധാപ്പുവിൻറെ ആയുഷ് പൂജകളുടെ ചിത്രങ്ങളും വീഡിയോകളും സൗഭാഗ്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.

തന്റെ യൂ ടൂബ് ചാനലിലൂടെയും ആയുഷ് ഹോമം പൂജയുടെ മുന്നൊരുക്കങ്ങളും പൂജയുടെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. സുധമോൾ ഒരു വലിയ മിടുക്കിയാവട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്. സൗഭാഗ്യയുടെ ഗർഭകാലവും പ്രസവവും തുടർന്നുള്ള വിശേഷങ്ങളുമെല്ലാം ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. അതുകൊണ്ടുതന്നെ സുധമോളുടെ ജീവിതത്തിലെ ഓരോ സ്റ്റെപ്പും പ്രേക്ഷകർ ആഘോഷമാക്കാൻ എന്നും തയ്യാറാണ്.

വളരെ ക്യൂട്ട് ലുക്കിലുള്ള സുധമോളുടെ പൂജാ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. പ്രസവത്തിന് മുമ്പ് സൗഭാഗ്യ ചെയ്ത വൈറൽ ഡാൻസ് ഇന്നും പ്രേക്ഷകർ കൗതുകത്തോടെ നോക്കിക്കാണാറുണ്ട്. ടെലിവിഷൻ താരം അർജുനാണ് സൗഭാഗ്യയുടെ ഭർത്താവ്. ഇവർ ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ഉരുളക്കുപ്പേരി എന്ന ഹാസ്യപരമ്പര ഹിറ്റ്‌ ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്. മുമ്പ് ചക്കപ്പഴം പരമ്പരയിലെ പ്രധാനതാരമായിരുന്നു അർജുൻ. എന്തായാലും അച്ഛനേക്കാളും അമ്മയെക്കാളും വലിയ താരമാണ് ഇപ്പോൾ സുധാപ്പൂ.

Rate this post