ഇഷ്‌ട വാഹനം ഇഷ്ടപെട്ടവർക്കൊപ്പം സ്വന്തമാക്കി പ്രിയ താരം.!! സൂരരൈ പോട്ര് വിജയ തിളക്കത്തിന് ഒരു പൊൻതൂവൽ കൂടി; | Sudha Kongara New Audi Car Malayalam

Sudha Kongara New Audi Car Malayalam : തമിഴ്, തെലുങ്ക് സിനിമാലോകത്തെ പ്രമുഖ സംവിധായികയാണ് സുധ കൊങ്കര. സൂരരൈ പോട്ര് എന്ന ചിത്രത്തിന് മികച്ച സംവിധാനത്തിലുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ സംവിധായകയാണ് സുധ. ഇപ്പോഴിതാ ഒരു സന്തോഷ വാർത്തയുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് ഇവർ. താൻ ഒരു പുതിയ ഔഡി കാർ വാങ്ങിയ വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുക ആണ് സംവിധായിക.

അവർ ആദ്യമായി സ്വന്തമാക്കിയ ഔഡി കാറിൽ തന്റെ കരിയർ ബെസ്റ്റ് സിനിമയിലെ നായകനായ സൂര്യയെ കാണാനെത്തിയതിന്റെ ചിത്രങ്ങളാണ് സുധ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആഡംബരത്തിനൊപ്പം പ്രകൃതി സൗഹാർദ്ദ യാത്രയും ഉറപ്പാക്കാൻ സാധിക്കുന്ന ഒരു പുത്തൻ വേർഷൻ വാഹനം തന്നെ ആണ് ഔഡിയുടെ ഇ-ട്രോൺ 55. തന്റെ ആദ്യത്തെ ഇലക്ട്രിക് കാറാണിത് എന്നാണ് സുധ കൊങ്കര വെളിപ്പെടുത്തിയത്.

സംവിധായകൻ മണിരത്‌നം, സൂര്യ, ജിവി പ്രകാശ് എന്നിവർക്കൊപ്പമാണ് താൻ ഈ സന്തോഷം ആഘോഷിച്ചതെന്നും ഇവർ കൂട്ടിച്ചേർത്തു. സുധ സംവിധാനം ചെയ്ത സൂരരൈ പോട്ര് എന്ന ചിത്രത്തിൽ ജീ വി പ്രകാശ് ആണ് സംഗീതം നിർവഹിച്ചത്. ഇവരുമായി അടുത്ത സൗഹൃദം തന്നെ സുധയ്ക്ക് ഉണ്ട് എന്ന് എടുത്തു പറയേണ്ടതാണ്. ഇവർക്കൊപ്പമുള്ള ചില ഫോട്ടോകൾ ആണ് സുധ കൊങ്കര ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. സൂര്യ പുതിയ കാർ ഓടിക്കുന്ന ചിത്രങ്ങളും, മണിരത്നത്തോടൊപ്പം സെൽഫിക്ക് പോസ് ചെയ്യുന്ന സുധയെയും ചിത്രങ്ങളിൽ കാണാം.

“എന്റെ പ്രിയപ്പെട്ട ആളുകളുമായി എന്റെ ആദ്യത്തെ കാർ പച്ചയായി പോകുന്നതിൽ സന്തോഷിക്കുന്നു!” എന്നാണ് ചിത്രത്തിന് സുധ നൽകിയ അടിക്കുറിപ്പ്. ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. വാർത്ത അറിഞ്ഞ ഉടനെ ചിത്രത്തിന് താഴെ സിനിമാരംഗത്ത് നിന്ന് പലരും ആശംസകളുമായി എത്തി. ദേശീയ ചലച്ചിത്ര അവാർഡിൽ ഏറ്റവും മികച്ച സിനിമയ്ക്കുള്ള ഇത്തവണത്തെ പുരസ്കാരം നേടിയെടുത്ത തമിഴ് ചിത്രമാണ് സുരറൈ പോട്ര്.

Rate this post