എന്നെ നോക്കിയപോലെ ഗുരുവായൂരപ്പൻ ഇനി മകളെയും നോക്കിക്കോളും..!! ചോറൂണ് ദിനത്തിൽ മനസ്സുനിറഞ്ഞ് സൗഭാഗ്യ… | Sudarsana Baby Chorunu Ceremony Malayalam

Sudarsana Baby Chorunu Ceremony Malayalam : സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. തൻറെ വിശേഷങ്ങളൊക്കെ സൗഭാഗ്യ എന്നും ആരാധകരുമായി പങ്കുവെക്കുന്നതിൽ മുൻപന്തിയിൽ തന്നെയാണ്. മകൾ സുദർശന ജനിച്ചപ്പോൾ മുതൽ ഉള്ള കാര്യങ്ങളും സൗഭാഗ്യ ആരാധകരെ അറിയിച്ചിരുന്നു. വളരെ മികച്ച പ്രതികരണമാണ് ഓരോ വിഡിയോയ്ക്കും ലഭിക്കുന്നത്. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള സൗഭാഗ്യ അതിലൂടെയാണ് തൻറെ വിശേഷങ്ങൾ പങ്കുവെക്കുന്നത്.

2019 ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരുടെയും ഒരു പ്രണയവിവാഹമായിരുന്നു. പ്രശസ്ത അഭിനേത്രിയായ താരാകല്യാണിന്റെ മകളായ സൗഭാഗ്യ നൃത്തത്തിലാണ് തൻറെ ശ്രദ്ധ കൂടുതലും പതിപ്പിച്ചിരിക്കുന്നത്. ഫ്ലവർസ് ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അർജുൻ ആളുകൾക്ക് മുന്നിൽ സുപരിചിതൻ ആയി മാറിയത്.

തന്റേത് ഒരു സാധാരണ പ്രസവം അല്ലെന്നും സിസേറിയൻ ആണെന്നും മുൻപേ തന്നെ സൗഭാഗ്യ വ്യക്തമാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം സൗഭാഗ്യയ്ക്കും അർജുനും നിരവധി ആരാധകൻ ആണ് ഉള്ളത്. നവംബർ 29നായിരുന്നു സൗഭാഗ്യ സുദർശനക്ക് ജന്മം നൽകിയത്. പ്രസവശേഷമുള്ള കോവിഡ് ബാധ്യതയായ വാർത്തകളും ഒക്കെ സൗഭാഗ്യ ആരാധകരെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. പ്രസവസമയത്തുള്ള താരത്തിന്റെ ചില പ്രവർത്തികൾ വലിയ തോതിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

എന്നാൽ അതിനെ ഒന്നും വകവെക്കാതെയാണ് താരം മുന്നോട്ടുള്ള ഓരോ പ്രവർത്തികളും ചെയ്തത്. ആരാധകരും വിമർശകരും ഒരുപോലെയുള്ള സൗഭാഗ്യ തൻറെ സഹോദരനാണ് ഗുരുവായൂരപ്പൻ എന്നാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ജീവിതത്തിൽ ഗുരുവായൂരപ്പൻ ചെലുത്തിയ സ്വാധീനം അതേപോലെതന്നെ മകൾ സുദര്ശനയ്ക്കും ഉണ്ടാകുമെന്നും അവളെ ഉണ്ണികണ്ണൻ നോക്കിക്കോളും എന്നുമാണ് ചോറൂണിനോടനുബന്ധിച്ച് സൗഭാഗ്യ പറഞ്ഞത്. എൻറെ മകളുടെ കല്യാണം, പ്രസവം, കുഞ്ഞിന്റെ ചോറൂണ് എല്ലാം ഗുരുവായൂരപ്പൻ തന്ന വലിയ ഒരു ഭാഗ്യമാണെന്നും മനസ്സ് നിറഞ്ഞു നിൽക്കുന്നു എന്നുമാണ് താരാകല്യാൺ പറഞ്ഞിരിക്കുന്നത്.

Rate this post