താരപുത്രിക്ക് അമ്മയുടെ സ്നേഹ സമ്മാനം കണ്ടോ.!? ഇത്തിരി ദൂരത്തു നിന്നും ഒത്തിരി സ്നേഹത്തോടെ അമ്മ; പോസ്റ്റുമായി വിസ്‌മയ മോഹൻലാൽ.!! | Suchitra Mohanlal Gift To Dughter Vismaya Mohanlal Viral

Suchitra Mohanlal Gift To Dughter Vismaya Mohanlal Viral : താരങ്ങളുടെ കുടുംബവിശേഷം കേൾക്കാൻ ആഗ്രഹിക്കുന്നവരാണ് മലയാളികൾ. മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. മോഹൻലാലിന്റെ കുടുംബത്തിലെ പുതിയ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മോഹൻലാലിന്റെ മകൾ മായ മോഹൻലാൽ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പുസ്തകങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് മായ മോഹൻലാൽ.

അതുകൊണ്ടുതന്നെ ഒരു ബുക്ക് മാർക്ക് ആണ് താരം പങ്കുവെച്ചിരിക്കുന്നത്. “ദി ക്യൂട്ടെസ്റ്റ്‌ ബുക്ക് മാർക്ക് ഇൻ ഓൾ ദ ലാൻഡ്. മെയ്ഡ് ബൈ മൈ ബ്യൂട്ടിഫുൾ മാമ ” എന്ന ക്യാപ്ഷനോടെയാണ് താരം പോസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലിനെ പോലെ തന്നെ മോഹൻലാൽ കുടുംബത്തെയും അകമഴിഞ്ഞു സ്നേഹിക്കുന്നവരാണ് മലയാളികൾ. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ കേൾക്കാനും പ്രേക്ഷകർക്ക് വലിയ താല്പര്യമാണ്. 151 K ഫോളോവേർസാണ് മായ മോഹൻലാലിന് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്.

രണ്ടായിരത്തിലധികം ലൈക്കുകൾ ആണ് ഇപ്പോൾ മായ മോഹൻലാലിന്റെ ബുക്ക് മാർക്കിന് കിട്ടിയിരിക്കുന്നത്. ഒരു കുഞ്ഞു കുട്ടിയും നായക്കുട്ടിയും ചേർന്ന് നിൽക്കുന്ന ബുക്ക് മാർക്ക് ആണ് താരം പങ്കുവെച്ചിട്ടുള്ളത്. ക്യൂട്ട് എന്ന് വിശേഷിപ്പിക്കാവുന്ന ബുക്ക് മാർക്ക് അസിസ്റ്റന്റ് ഫിലിം ഡയറക്ടറും എഴുത്തുകാരിയുമാണ് മായ മോഹൻലാൽ എന്നുകൂടി അറിയപ്പെടുന്ന വിസ്മയ മോഹൻലാൽ. അതുകൊണ്ടുതന്നെ ആകാം പുസ്തക വായന നടത്തുമ്പോൾ ഏറ്റവും അനിവാര്യമായ ബുക്ക് മാർക്ക് തന്നെ താരം പങ്കുവെച്ചിരിക്കുന്നത്.

മായ മോഹൻലാൽ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം പുതിയ പോസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലിന്റെ രണ്ടു മക്കളിൽ ഇളയവളാണ് മായ മോഹൻലാൽ. മൂത്ത മകനായ പ്രണവ് മോഹൻലാലും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. വിസ്മയ മോഹൻലാൽ എഴുതിയ പുസ്തകവും മികച്ച നിലവാരം പുലർത്തുന്നതാണ്. താരകുടുംബത്തിന്റെ പുതിയ വിശേഷത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Rate this post