ഏട്ടന്റെ പത്നിക്ക് ഇന്ന് പിറന്നാൾ.!! അമ്പതുകളിലും ഇരുവത്തിന്റെ പ്രസരിപ്പിൽ സുചി ചേച്ചി; നിലയ്ക്കാത്ത സ്നേഹവും പ്രാര്‍ത്ഥനകളുമായി ലാലേട്ടൻ.!! | Suchitra Mohanlal Birthday Malyalam

Suchitra Mohanlal Birthday Malyalam : മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന ലാലേട്ടനായ മോഹൻലാൽ. ആദ്യ സിനിമയിലൂടെ വില്ലനായി വേഷമിട്ട് പിന്നീട് ഒട്ടേറെ ചലച്ചിത്രങ്ങളിൽ നായകനായി അഭിനയിച്ച് മലയാള സിനിമയുടെ താരരാജാവായി മാറികഴിഞ്ഞിരിക്കുകയാണ് മോഹൻലാൽ. കേരളത്തിൽ മാത്രമല്ല മറ്റ് അന്യസംസ്ഥാനങ്ങളിലും അനേകം ആരാധകരാണ് മോഹൻലാലിനുള്ളത്.

മലയാളം കൂടെ മറ്റ് സിനിമ ഇൻഡസ്ട്രികളിൽ പോയി ഒരുപാട് കൈയടി നേടിയ അഭിനയതാവാണ് ലാലേട്ടൻ. ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ പിറന്നാൾ ദിനം എല്ലാവരും ഒരുപോലെ ആഘോഷിച്ചത്. ഇപ്പോൾ ഇതാ അദ്ദേഹത്തിന്റെ ഭാര്യയായ സുചിത്ര മോഹൻലാലിന്റെ പിറന്നാൾ ദിനമാണ് ഇന്ന്. അതിന്റെ ഭാഗമായി തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് വഴി പങ്കുവെച്ച ഇരുവരുടെയും മനോഹരമായ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. വിദേശ രാജ്യത്ത് നിന്നും പകർത്തിയ രണ്ട് പേരും ഒന്നിച്ചു നിൽക്കുന്ന ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ മോഹൻലാൽ അപ്‌ലോഡ് ചെയ്തത്.

നിരവധി ആരാധകരാണ് പിറന്നാൾ ആശംസകളുമായി കമന്റ്‌ ബോക്സിൽ എത്തിയിരിക്കുന്നത്. പ്രണവ് മോഹൻലാലും, വിസ്മയ മോഹൻലാൽ എന്നീ രണ്ട് മക്കളാണ് ഇരുവർക്കുമുള്ളത്. ജാതകം ചേരില്ലെന്ന് വെച്ച് കല്യാണ ആലോചന മുടങ്ങുകയും പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷം നിയോഗം പോലെ കുടുബക്കാർ ഇരുവരുടെയും കല്യാണം നടത്തുകയായിരുന്നു. കുടുബക്കാർ പറഞ്ഞുറപ്പിച്ച വിവാഹമാണെങ്കിലും സുചിത്ര മോഹൻലാലിന്റെ ഒരു ആരാധികയായിരുന്നു എന്ന് ഒരിക്കൽ സുചിത്രയുടെ സഹോദരൻ സുരേഷ് ബാലാജി തന്നെ വെളിപ്പെടുത്തിയിരുന്നു.

മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ഭാര്യഭർത്താവ് എന്ന കമന്റ്‌സൊക്കെ കമന്റ്‌ ബോക്സിൽ നിറയുകയാണ്. എന്തായാലും ഇരുവരുടെയും അടിപൊളി ചിത്രം ഇൻസ്റ്റാഗ്രാമിൽ വൈറലായി കൊണ്ടിരിക്കുകയാണ്. പോസ്റ്റ്‌ ചെയ്തിട്ട് അധിക സമയമായില്ലെങ്കിലും ഇതിനോടകം തന്നെ ഏകദേശം ആയിരകണക്കിന് ലൈക്‌സും കമന്റ്‌സുമാണ് ഇരുവരുടെയും പോസ്റ്റിനു ലഭിച്ചത്. പുറകെ ആഘോഷ വീഡിയോകൾക്കും ചിത്രങ്ങൾക്കും വേണ്ടി കാത്തിരിക്കുകയാണ് ഒരു കൂട്ടം ആരാധകർ.

Rate this post