നല്ല മനസ്സിന് ഒരുപാടു സ്നേഹം!! സുബി ചേച്ചിക്ക് കരൾ നൽകി ജീവൻ പകരാൻ തയ്യാറായ ഞങ്ങളുടെ ജിഷ ചിറ്റ ഇതാണ്… | Subi Suresh Chitta Ready To Liver Replantation Malayalam

Subi Suresh Chitta Ready To Liver Replantation : മലയാള സിനിമ ആസ്വാദകരെ ഒന്നടങ്കം വേദനയിലാക്കി നടി സുബി സുരേഷ് അടുത്തിടെയാണ് ലോകത്ത് നിന്നും വിട പറഞ്ഞത്. കുട്ടിപ്പട്ടാളം എന്ന ഷോയിലൂടെ മലയാളികളുടെ മനം കവർന്ന താരം നിരവധി സിനിമകളിലും അഭിനയ മികവ് കാഴ്ചവെച്ചിട്ടുണ്ട്. സുബി സുരേഷിന്റെ ആരോ​ഗ്യം മോശമായതിനെ തുടർന്ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ആയിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോ​ഗം.

ഈ കഴിഞ്ഞ ദിവസം സുബിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വീണ്ടും സജീവമായി. താരം മരിക്കുന്നതിനു മുൻപ് എടുത്തുവച്ച വിഡിയോകളാണ് ഇപ്പോൾ പോസ്റ്റ് ചെയ്തത്. കൂടാതെ സുബിയുടെ ജീവിതത്തിലെ വളരെ സ്പെഷ്യലായ ഒരാളെ താരത്തിന്റെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് സഹോദരനായ എബി. എബി പറഞ്ഞത് സുബിയ്ക്ക് കരൾ പകുത്തു നൽകാൻ തയാറായ ബന്ധുവിനെ കുറിച്ചാണ്. താരത്തിന്റെ തന്നെ ബന്ധുവായ ജിഷയാണ് കരൾ നൽകാൻ തയാറായത്.

സുബിയും ജിഷയും ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘എന്റെ ചേച്ചിയുടെ ആരോഗ്യം കൈവിട്ടു പോകുമെന്ന അവസ്ഥയിൽ കരൾ നൽകി ജീവൻ പകരാൻ തയ്യാറായ ഞങ്ങളുടെ ജിഷ ചിറ്റ’ എന്ന ക്യാപ്ഷൻ നൽകിയാണ് സുബിയുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. സുബി വിടപറഞ്ഞത് ഫെബ്രുവരി 22 നാണ്. തന്റെ തെറ്റായ ജീവിത രീതിയാണ് ആരോ​ഗ്യം തകർത്തതെന്ന് വളരെ മുൻപ് സുബി തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.

41ാം വയസിലെ സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോ​ഗം സഹ പ്രവർത്തകർക്കും ആരാധകർക്കുമെല്ലാം വലിയ വേദനയായി. ഈ കഴിഞ്ഞ ദിവസമാണ് മരിക്കുന്നതിനു രണ്ടു മാസം മുൻപ് പകർത്തിയ സുബിയുടെ വിഡിയോ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തു വന്നത്. വിഡിയോകൾ പോസ്റ്റ് ചെയ്യണം എന്നത് ചേച്ചിയുടെ വലിയ ആ​ഗ്രഹമായിരുന്നെന്നും എടുത്തു വച്ചിരിക്കുന്ന വിഡിയോകൾ പോസ്റ്റു ചെയ്യുമെന്നും എബി കൂട്ടിച്ചേർത്തു.

Rate this post