സുധിക്കരികിൽ വാവിട്ട് കരഞ്ഞ് രേണുവും മകനും.!! കണ്ണീർ ബാക്കിയാക്കി ചിരി നായകൻ യാത്ര; കണ്ണീർ വിട നൽകി സ്റ്റാർ മാജിക്ക് താരങ്ങളും ആരാധകരും.!! | Star Magic Kollam Sudhi Funeral Malayalam

Star Magic Kollam Sudhi Funeral Malayalam : കഴിഞ്ഞ ദിവസം പുലർന്നപ്പോൾ നമ്മളിൽ പലരും കേട്ടത് കൊല്ലം സുധിയുടെ വേർപ്പാടിന്റെ വാർത്തയായിരുന്നു. ഇപ്പോളും പലർക്കും വിശ്വസിക്കാൻ കഴിയാത്ത വാർത്തയായി നിൽക്കുകയാണ് ഈ സംഭവം. ആരും ഒട്ടും പ്രതീക്ഷിക്കാത്ത വാർത്തയായത് കൊണ്ട് ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല. കൊല്ലം സുധിയെ മലയാളികൾ കൂടുതൽ അടുത്തറിയുന്നത് സ്റ്റാർ മാജിക്ക് എന്ന വേദിയിലൂടെയാണ്.

ഈ വേദിയിൽ വെച്ച് താൻ ജീവിതത്തിൽ നേരിട്ട പല കഷ്ടതകളെ കുറിച്ച് സുധി തുറന്ന് പറഞ്ഞിരുന്നു. മിനിസ്‌ക്രീനിൽ നിരവധി പേരെ ചിരിപ്പിച്ചിരുന്ന സുധിയുടെ ജീവിതം പ്രതിസന്ധികളിലൂടെയായിരുന്നു പോയിരുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന കോമഡി ഫെസ്റ്റിവൽ എന്ന ഷോയിലെ ജേതാവായതിന് ശേഷമാണ് താരം സ്റ്റാർ മാജിക്ക് ഷോയിലേക്ക് കടന്നു വരുന്നത്. ഇവിടെ മുതലാണ് തന്റെ ജീവിതം മാറി മമറിയുന്നത്.

മിനിസ്ക്രീനിലും അതുപോലെ ബിഗ്സ്ക്രീനിലും സജീവമായ സുധിയുടെ എക്കാലത്തെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട്. കൊല്ലം എസ് എൻ കോളേജിലായിരുന്നു സുധി പഠിച്ചത്. ഇവിടെ നിന്നുമായിരുന്നു സുധി എന്ന കലാക്കാരന്റെ കലാജീവിതം ആരംഭിക്കുന്നത്. ആരംഭക്കാലത്ത് അത്ര സന്തോഷം നിറഞ്ഞതായിരുന്നില്ല എങ്കിലും ഒരുപാട് കഠിനധ്വാനത്തിലൂടെ സുധി തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. സുധി ആദ്യമൊരു വിവാഹം കഴിച്ചിരുന്നു. എന്നാൽ ആ ദാമ്പത്യ ജീവിതം ഒരുപാട് മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞില്ല.

ഒരു കുഞ്ഞുമായിട്ടായിരുന്നു സുധി പല വേദികളിൽ പരിപാടി അവതരിപ്പിക്കാൻ വന്നിരുന്നത്. സുധിയുടെ വേദനകൾ നിറഞ്ഞ കാലങ്ങളെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച വിഷയമായിരുന്നു. രണ്ടാം ഭാര്യയായിരുന്നു രേണു. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റുന്നത് ഒരു യൂട്യൂബ് വീഡിയോയാണ്. വീഡിയോയിൽ സുധിയെ പള്ളിയിലേക്ക് കൊണ്ട് പോയപ്പോൾ സങ്കടം സഹിക്കാൻ കഴിയാതെ നിൽക്കുന്ന തന്റെ ഭാര്യയെയാണ് കാണാൻ സാധിക്കുന്നത്. ഏറെ വേദനകൾ നിറഞ്ഞ മുഖമാണ് പ്രേഷകർക്ക് കാണാൻ കഴിയുന്നത്.

4.5/5 - (8 votes)