വേദനകൾ എല്ലാം വേദിയിൽ പാടി തീർത്തു.!! എന്നും ഉറങ്ങാൻ കിടക്കുമ്പോൾ സുധി ഓടി വരും; വാക്കുകൾ ഇടറി ബിനു അടിമാലി.!! | Star Magic Binu Adimali Get Emotional On Stage About Kollam Sudhi

Star Magic Binu Adimali Get Emotional On Stage About Kollam Sudhi : പ്രേക്ഷകരുടെ പ്രിയപ്പെട്ട മിമിക്രി താരമാണ് ബിനു അടിമാലി.നിരവധി സ്റ്റേജ് ഷോ കളിലും റിയാലിറ്റി ഷോ കളിലും സിനിമകളിലും എല്ലാം നിറ സാനിധ്യം കൂടിയാണ് താരം. ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്‌ എന്ന ഷോയിലൂടെ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരങ്ങളിലൊരാൾ കൂടിയാണ് ബിനു അടിമാലി. വലിയൊരു അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ടു എങ്കിലും. ജീവിതാവസാനം വരെ നീളുന്ന വേദനയാണ് ആ വലിയ ദുരന്തം ഈ കലാകാരന് സമ്മാനിച്ചത്.

സുഹൃത്തും സഹപ്രവർത്തകനുമായ കൊല്ലം സുധിയുടെ വിയോഗം ശരീരത്തെക്കാൾ കൂടുതൽ മനസ്സിനെ തളർത്തുകയാണ് താരത്തിനെ. മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു ഷോയാണ് സ്റ്റാർ മാജിക്‌. സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച താരങ്ങളാണ് കൊല്ലം സുധിയും ബിനു അടിമാലിയും എല്ലാം. ഒരുമിച്ചൊരു ഷോ കഴിഞ്ഞു തിരിച്ചു വരുന്ന വഴിയിൽ തൃശൂർ കൈപമംഗലം പനമ്പിക്കുന്നിൽ വെച്ചാണ് സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചത്.

സുധിയേയും ബിനു അടിമാലിയെയും കൂടാതെ മഹേഷ്‌, കുഞ്ഞുമോൻ,ഉല്ലാസ് അരൂർ എന്നീ കലാകാരന്മാരും വാഹനത്തിൽ ഉണ്ടായിരുന്നു. കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചു എങ്കിലും സുധിയുടെ ജീവൻ രക്ഷിക്കാനായില്ല. എപ്പോഴും ചിരിച്ചും തമാശ പറഞ്ഞും മാത്രം കണ്ടിട്ടുള്ള കലാകാരന്മാരുടെ ഈ അവസ്ഥ ഏറെ ദുഖത്തോടെയാണ് മലയാളികൾ കണ്ട് നിന്നത്. സുധിയുടെ മ രണ ശേഷം ആദ്യമായാണ് ബിനു അടിമാലി ഒരു സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടത്.

മിമിക്രി കലാകാരന്മാരുടെ സംഘടനയായ മാ യുടെ മീറ്റിങ്ങിൽ പങ്കെടുക്കുമ്പോഴാണ് ബിനു അടിമാലി അപകടശേഷം ആദ്യമായി സ്റ്റേജിൽ കയറിയത്. അപകടം ഉണ്ടാക്കിയ അനാരോഗ്യത്തിൽ നിന്നും മുക്തനായിട്ടില്ലെങ്കിലും. വളരെ മനോഹരമായാണ് താരം സ്റ്റേജിൽ പാടിയത്. സുധി തന്നെ വിട്ട് എങ്ങും പോയിട്ടില്ല എന്നും ഉറങ്ങാൻ കണ്ണടച്ചാൽ നേരെ മുൻപിൽ അവൻ ഉണ്ടെന്നുമാണ് ബിനു അടിമാലി പറയുന്നത്. തങ്ങളുടെ സഹപ്രവർത്തകരുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് മറ്റു സുഹൃത്തുക്കളും.

Rate this post