അമ്മേ.. കുഞ്ഞുവാവയെ കാണിച്ചു താ; നിറ വയറിൽ മുത്തമിട്ട് ശ്രീനിഷും നില ബേബിയും; ഗർഭ കാലം ഒന്നിച്ച് ആസ്വദിച്ച് പേളിയും റേച്ചലും.!! | Srinish Aravind And Nila Srinish Kissing New Baby Pearle Maaney Pregnancy Photoshoot Viral

Srinish Aravind And Nila Srinish Kissing New Baby Pearle Maaney Pregnancy Photoshoot Viral : മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പ്രണയജോഡികളാണ് പേളിയും ശ്രീനിഷും. ബിഗ്‌ബോസ് എന്ന ഷോയിൽ വെച്ചാണ് ഇരുവരും പ്രണയത്തിൽ ആയത്. നമുക്കറിയാം ബിഗ്‌ബോസിന്റെ എല്ലാ സീസണുകളിലും പ്രണയ ജോഡികൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇവരെപ്പോലെ പ്രേക്ഷകർ ഇഷ്ടപ്പെട്ട മറ്റാരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ ആകും പ്രേക്ഷകരുടെ മറുപടി. അത്രയധികം ഫാൻസ്‌ ഉള്ള ഒരു കോമ്പോ ആയിരുന്നു പേളീഷ് എന്ന് പ്രേക്ഷകർ സ്നേഹത്തോടെ വിളിച്ച ഈ പ്രണയ ജോഡികൾ.

ആങ്കറും നടിയും മോഡലും ഒക്കെയായി മീഡിയയിൽ തിളങ്ങി നിന്ന താരമാണ് പേളി. ഡി ഫോർ ഡാൻസ് എന്ന മഴവിൽ മനോരമയുടെ സൂപ്പർ ഹിറ്റ് ഡാൻസ് റിയാലിറ്റി ഷോയുടെ അവതാരകയായി പേർളി എത്തിയപ്പോൾ ആണ് താരത്തിനു കൂടുതൽ സ്വീകാര്യത ലഭിച്ചു തുടങ്ങിയത്. പേർളിയുടെ ഐഡന്റിറ്റി എന്ന് പറയുന്നത് തന്നെ അവരുടെ ചുരുണ്ട മുടിയാണ്. നിരവധി സ്റ്റേജ് ഷോകളിലും പേർളി അവതാരക്കായി തകർത്തിട്ടുണ്ട്.

മലയാളം തെലുങ്ക് ഹിന്ദി തമിഴ് ഭാഷകളിൽ അഭിനയിക്കാനുള്ള ഭാഗ്യവും നടിക്ക് ലഭിച്ചു. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ലുഡോ എന്ന ഹിന്ദി ചിത്രത്തിൽ ശ്രദ്ധേയമായ വേഷമാണ് പേർളി ചെയ്തത്. ബൈക്ക് ഓടിക്കാൻ ഒരുപാടിഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയാണ് പേർളി. നടനും മോഡലുമാണ് ശ്രീനിഷ്. ബിഗ്‌ബോസിനു പുറത്തിറങ്ങിയ ഉടൻ തന്നെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. രണ്ട് മതത്തിൽ ജനിച്ചവരായത് കൊണ്ട് തന്നെ രണ്ട് മതചാരപ്രകാരവും ഇവരുടെ വിവാഹം നടന്നു. ഇവരുടെ ഏക മകളുടെ പേരാണ് നിലു.

നിലു ജനിച്ചതിനു ശേഷം ടെലിവിഷൻ ഷോകളിൽ സജീവമല്ലെങ്കിലും യൂട്യൂബിൽ താരമാണ് പേളി. പേളി മാത്രമല്ല ശ്രീനിഷും മകൾ നിലുവുമെല്ലാം കട്ടക്ക് അമ്മയോടൊപ്പം ഉണ്ട്. തന്റെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്ക് വെക്കാറുള്ള താരങ്ങൾ ഇപ്പോൾ പുതിയൊരു സന്തോഷവാർത്തയും പങ്ക് വെച്ചിരിക്കുകയാണ്. പേളി 3 മാസം ഗർഭിണിയാണെന്ന വിവരമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ. പുതിയതായി പേളി പങ്ക് വെച്ച ചിത്രം തന്റെ നിറ വയറിൽ ഉമ്മ വെക്കുന്ന ശ്രീനിഷിന്റെയും നിലു ബേബിയുടെയും ചിത്രമാണ്. വളരെ മനോഹരമായ ചിത്രത്തിന് കമന്റുകളുമായി നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്.

Rate this post