മമ്മുക്കക്ക് സ്പെഷ്യൽ ഉണ്ണിയപ്പവുമായി ശ്രീവിദ്യ മുല്ലശ്ശേരി; മെഗാസ്റ്റാറിപ്പം മനോഹര നിമിഷങ്ങൾ പങ്കുവെച്ച് താരം… | Sreevidya Mullachery With Mammootty

Sreevidya Mullachery With Mammootty : അഭിനയലോകത്തെ കുലപതി എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ് മമ്മൂട്ടിയുടെത്. കാരുണ്യവും സ്നേഹവും കൊണ്ട് പ്രേക്ഷക ഹൃദയം കവർന്ന താരം. എഴുപതുകളും ഇരുപതുകൾ ആക്കി മാറ്റുന്ന അതുല്യ പ്രതിഭ. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി നിരവധി ഭാഷയിൽ ഇതിനോടകം അഭിനയിച്ചു. നിരവധി നാഷണൽ അവാർഡുകൾ, കേരള സ്റ്റേറ്റ് ഫിലിം അവാർഡ്, പത്മശ്രീ തുടങ്ങി നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

ഒട്ടനേകം സിനിമകളിലൂടെ, മികച്ച അഭിനയ വൈഭവത്തിലൂടെ സിനിമ ലോകത്തെ രാജാവായി മാറുകായിരുന്നു. ഏറ്റവും ഒടുവിൽ ഇറങ്ങിയ ഭീഷ്മ പർവ്വം എന്ന സിനിമയിൽ മമ്മുട്ടി കാഴ്ച വെച്ച അഭിനയം അവിസ്മരണീയമായിരുന്നു. പ്രായത്തെ കവിഞ്ഞുള്ള ആക്ഷൻ ചിത്രം. മമ്മുട്ടിയുടെ ഓരോ രൂപ പകർച്ചയും കാണുവാൻ ആരാധകർ ആകാംഷയോടെയാണ് കാത്തിരിക്കാറ്. അഭിനയത്രി, മോഡൽ, യു ട്യൂബർ, സിംഗർ എങ്ങനെ ഒട്ടനേകം മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ശ്രീവിദ്യ മുല്ലശ്ശേരി.

ഫ്ലവേഴ്സ് ടിവി യിലെ സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് ജനങ്ങൾക്ക് സുപരിചിതയായി മാറിയത്. ക്യാമ്പസ് ഡയറി എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. മമ്മൂട്ടിയോടൊപ്പം ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മറ്റൊരു വാർത്തയാണ്. ഈ വീഡിയോ ശ്രീവിദ്യ തന്നെയാണ് തന്നെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെ റിഹേഴ്സൽ ക്യാമ്പിൽ ആണ് ശ്രീവിദ്യ മമ്മൂട്ടിയെ കണ്ടുമുട്ടുന്നത്.

വീട്ടിൽ നിന്നും കൊണ്ടുവന്ന ഉണ്ണിയപ്പം കൊടുക്കാൻ മമ്മൂട്ടിയുടെ അരികിലേക്ക് എത്തുന്നതും പിന്നീട് രണ്ടാളും ഒരുമിച്ച് സെൽഫി എടുക്കുന്നതും ഈ വീഡിയോ കാണാം.”എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പിണക്കം ഇതായിരുന്നു, ഇണക്കവും ” എന്നാ അടിക്കുറിപ്പോടെയാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. താൻ മമ്മൂട്ടിയുടെ കടുത്ത ആരാധികയാണെന്നും കാസർഗോഡ് തന്റെ നാട്ടിലെ ഫാൻസ് അസോസിയേഷൻ മെമ്പർ ആണെന്നും ശ്രീവിദ്യ മുമ്പ് പറഞ്ഞിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെ വീണ്ടും കണ്ടതിന്റെ സന്തോഷത്തിലാണ് താരം.