നിശ്ചയത്തിന് പുറകെ പുതിയ വിശേഷം!! സൗഭാഗ്യങ്ങളുടെ നെറുകയിൽ ശ്രീവിദ്യ മുല്ലച്ചേരി; പുത്തൻ ആഡംബര കാറിന്റെ പ്രത്യേകതകൾ കണ്ടോ… | Sreevidya Mullachery New Car Hyundai Malayalam

Sreevidya Mullachery New Car Hyundai Malayalam : അഭിനയത്രി, മോഡൽ, യൂട്യൂബർ, തുടങ്ങി നിരവധി മേഖലകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ വ്യക്തിയാണ് ശ്രീവിദ്യ മുല്ലച്ചേരി. മലയാള ടെലിവിഷൻ സിനിമ രംഗത്ത് സജീവ സാന്നിധ്യമാണ് ശ്രീവിദ്യ. ഫ്ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ പ്രേക്ഷകർക്ക് ശ്രീവിദ്യ കൂടുതൽ സുപരിചിതയായി മാറി.

അടുത്തിടെയായി സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് ശ്രീവിദ്യ മുല്ലച്ചേരിയുടെ വിവാഹ വിശേഷങ്ങളാണ്. ഈ കഴിഞ്ഞ ദിവസമായിരുന്നു സംവിധായകൻ രാഹുൽ രാമചന്ദ്രനുമായുള്ള ശ്രീവിദ്യയുടെ വിവാഹനിശ്ചയം. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് എത്തിക്കൊണ്ടിരുന്നു. താരത്തിന്റെ എല്ലാ വിശേഷങ്ങളും അറിയാൻ ആരാധകർക്ക് വളരെയധികം ആകാംക്ഷയാണ്. അതുകൊണ്ടുതന്നെ പങ്കു വയ്ക്കപ്പെടുന്ന ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ക്യാമ്പസ് ഡയറി, ഒരു കുട്ടനാടൻ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, എസ്കേപ്പ്, തുടങ്ങിയവയെല്ലാം താരം അഭിനയിച്ച ചിത്രങ്ങളാണ്. ഇപ്പോഴിതാ താരത്തിന്റേതായ മറ്റൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്. അത് മറ്റൊന്നുമല്ല പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷമാണ് താരം പങ്കുവക്കുന്നത്. ഹുണ്ടായിയുടെ വെന്യൂ ഇൻ ലൈൻ ആണ് ശ്രീവിദ്യ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. തന്റെ പ്രതിശ്രുത വരൻ രാഹുലിനൊപ്പം എത്തിയാണ് താരം പുതിയ കാർ ഏറ്റുവാങ്ങിയത്. 12.30 ലക്ഷം മുതലാണ് ഈ കാറുകളുടെ വിപണി വില വരുന്നത്.

തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ശ്രീവിദ്യ മുല്ലച്ചേരി തന്നെയാണ് ഈ വിശേഷം ആരാധകർക്കു മുൻപിൽ എത്തിച്ചിരിക്കുന്നത്. പങ്കുവെച്ച ചിത്രത്തിന് താഴെയായി “a shift to success mode “എന്നാ ഒരു ക്യാപഷനും താരം പങ്കുവെച്ചിരിക്കുന്നു. ആറു വർഷത്തെ പ്രണയത്തിനു ശേഷമാണ് ശ്രീവിദ്യയും രാഹുലും ഇപ്പോൾ വിവാഹിതരാവുന്നത്. 2019 ൽ റിലീസിനെത്തിയ ജീംബൂബയാണ് രാഹുലിൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ ശ്രീവിദ്യ അഭിനയിച്ചത്. സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള 251 ആണ് രാഹുലിന്റെ ഏറ്റവും പുതിയ ചിത്രം.

Rate this post