പ്രണയത്തിലാണ്!! സ്റ്റാർ മാജിക്ക് താരം ശ്രീവിദ്യ മുല്ലശ്ശേരിക്ക് മംഗല്യം!! വരൻ ആരെന്ന് അറിഞ്ഞോ!? ഭാവി വരനെ വെളിപ്പെടുത്തി താരം… | Sreevidya Mullachery Marriage News Malayalam

Sreevidya Mullachery Marriage News Malayalam : സിനിമയിലും മിനി സ്ക്രീനിലും ഒരുപോലെ സജീവമായി നടിയാണ് ശ്രീവിദ്യ മുല്ലശ്ശേരി. ഫ്ലവർസ് ടി വി യിലെ സ്റ്റാർ മാജിക്‌ ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയാണ് ശ്രീവിദ്യ. തന്റെ നിഷ്കളങ്കമായ സംസാരരീതി കൊണ്ട് ആരാധകരെ സൃഷ്ടിക്കുകയായിരുന്നു താരം. ടെലിവിഷന്‍ അവതാരക, നടി, മോഡല്‍, യുട്യൂബര്‍ എന്നിങ്ങനെ പല മേഖലയിലും താരം തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. കാസര്‍കോടന്‍ സംസാരമാണ് ശ്രീവിദ്യയുടെ അവതരണ ശൈലിയെ വ്യത്യസ്തമാക്കുന്നത്.

ചുരുങ്ങിയ കാലം കൊണ്ടാണ് വലിയൊരു ആരാധകരെ ശ്രീവിദ്യ സ്വന്തമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ഇന്‍സ്റ്റഗ്രാമിലും ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട്. ഇപ്പോഴിത താരം തന്റെ പ്രണയത്തെ കുറിച്ചു വെളിപ്പെടുത്തിയിരിക്കുയാണ്. യൂട്യൂബ് ചാനലിൽ സജീവമായ തരാം ക്യു ആൻഡ് എ യിലൂടെയാണ് തന്റെ പ്രണയത്തെ കുറിച്ച് പറയുന്നത്. ഏറെ നാളുകളായുള്ള പ്രണയത്തെ കുറിച്ചും ഭാവി വരനെ ലൈവായി ഫോൺ വിളിച്ചുമാണ് തന്റെ വിശേഷങ്ങൾ വീഡിയോയിൽ ശ്രീവിദ്യ പങ്കുവെക്കുന്നത്.

അടുത്തിടെയാണ് താരത്തിന്റെ സഹോദരന്റെ വിവാഹം കഴിഞ്ഞത് അതിൽ പിന്നെയാണ് ശ്രീവിദ്യയുടെ പ്രണയത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു വന്നത്. കല്യാണം എന്നാണെന്ന നിരവധി ചോദ്യങ്ങൾ വരുന്നുണ്ടെന്നും അതിന്റെ വിശേഷങ്ങൾ പങ്കുവെക്കണോയെന്നും ഭാവിവരനോട് ശ്രീവിദ്യ ഫോൺ കോളിലൂടെ ചോദിക്കുന്നുണ്ട്. സ്റ്റാർ മാജിക്‌ വാലന്റൈന്‍സ്ദിന സ്‌പെഷ്യല്‍ എപ്പിസോഡിലാണ് ശ്രീവിദ്യ തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞിരുന്നു.

ക്യാമ്പസ് ഡയറി എന്ന ചിത്രത്തിലൂടെ 2016 ലാണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടി നായകനായ ഒരു കുട്ടനാടന്‍ ബ്ലോഗ് ആയിരുന്നു രണ്ടാമത്തെ ചിത്രം. ഇതില്‍ മായ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഒരു പഴയ ബോംബ് കഥ, മാഫി ഡോണ, നൈറ്റ് ഡ്രൈവ്, എസ്കേപ്പ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നിങ്ങനെ ചുരുക്കം ചില ചിത്രങ്ങളിലും താരം പ്രത്യക്ഷപെട്ടിരുന്നു…

Rate this post