രോഗശയ്യയിലായിരുന്നു… അല്ല, രോഗമുള്ള ഞാൻ ശയ്യയിലായിരുന്നു!! നർമവുമായി ശ്രീനിവാസൻ… | Sreenivasan Speaks At Award Function Malayalam

Sreenivasan Speaks At Award Function Malayalam : നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും ഓർക്കാത്തവർ ആയി ആരും ഇല്ല. ദാസൻ ആയി മോഹൻലാലും വിജയൻ ആയി ശ്രീനിവാസനും, അതിന് വേറെ ഒരു മുഖം ചിന്തിക്കാൻ പോലും ആവാത്ത വിധം അവർ ജീവിച്ചു തീർത്തു ആ സിനിമയിൽ. മോഹൻലാലിൻറെയും ശ്രീനിവാസന്റെയും നർമരസങ്ങൾ ഇന്നും എവർഗ്രീൻ ആണ്. മലയാളികൾക്ക് ഏത് കാലത്തും പരിചിതമുള്ള ജീവിതങ്ങൾ ആണ് ദാസനും വിജയനും. വീണ്ടും അവർ കണ്ട് മുട്ടുകയാണ് മഴവിൽ മനോരമ ഒരുക്കുന്ന മഴവിൽ എന്റർടൈന്റ്‌മെന്റ് അവാർഡ് 2022 എന്ന ഷോയിൽ.

താരങ്ങൾ എല്ലാം ആകാംഷയോടെ അണിനിരന്നിരിക്കുകയാണ്. അതിന്റെ ആവേശഭരിതമായ കാത്തിരിപ്പിലാണ് പ്രേക്ഷകർ. താരസംഘടനയായ “അമ്മ” യുടെ സഹകരണത്തോടെ സംഘടിപ്പിച്ച മഴവിൽ മനോരമ എന്റർറ്റെയിൻറ്മെൻറ് അവാർഡ്‌സ് 2022 ചലച്ചിത്ര പുരസ്‌ക്കാരനിശയിലാണ് ഈറനണിയിക്കുന്ന മുഹൂർത്തങ്ങളും ആവേശ കാഴ്ചകളും അരങ്ങേറിയത്. പ്രേക്ഷകരും താരങ്ങളും കണ്ണിമചിമ്മാതെ കാത്തിരുന്ന നിമിഷം അതായിരുന്നു, കേരളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ, സംവിധായകൻ ശ്രീനിവാസന്റെ വരവേൽപ്പ്.

രോഗാവസ്ഥയിൽ നിന്നും അദ്ദേഹം കരകയറി വരുകയാണ്. ഇപ്പോൾ ഈ ഷോയിൽ എത്തിയപ്പോൾ സഹപ്രവർത്തകരെല്ലാം ചേർന്ന് സ്വികരിക്കുകയും വേദിയിലേക്ക് കൊണ്ടുവരികയും ചെയ്തു. ശ്രീനിവാസനെ ചേർത്ത് നിർത്തി നെറ്റിയിൽ ചുംബിക്കുന്ന വീഡിയോ ഏത് ഒരു മലയാളിയെയും ഈറനണിയിക്കുന്ന ഒന്നായിരുന്നു. മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട് എന്നും ആകാംഷ ഏകുന്ന ഒന്നായിരുന്നു. എന്നെല്ലാം അവർ ഒന്നിച്ചിട്ടുണ്ടോ അന്ന് എല്ലാം മലയാളം ഫിലിം ഇൻഡസ്ട്രിയിൽ വിജയമാണ്.

‘മഴവിൽ മനോരമ അൾട്ടിമേറ്റ് എന്റർടെയ്‌നർ ശ്രീനിവാസൻ’….നടൻ മോഹൻലാലും സംവിധായകൻ സത്യൻ അന്തിക്കാടും ഒരുമിച്ചു പ്രഖ്യാപിച്ചു. ‘പ്രിയപ്പെട്ട ശ്രീനിവാസന് നന്ദി. വിളിച്ച ഉടൻ അനാരോഗ്യം മാറ്റിവെച്ചു എത്തിയതിന്’ ലാലിന്റെ വാക്കുകൾ ഇടറി. മറുപടിയായി മൈക്ക് ലാലിൻറെ കയ്യിൽ നിന്നും വാങ്ങി ‘രോഗശയ്യയിലായിരുന്നു; അല്ല, രോഗമുള്ള ഞാൻ ശയ്യയിലായിരുന്നു’. ‘ശ്രീനിവാസന്റെ മൂർച്ചയുള്ള വാക്കുകളും തമാശകളും ഇനിയും നമുക്ക് കേൾക്കാനാകും. പവിഴമല്ലി വീണ്ടും വീണ്ടും പൂത്തുലയും’ സത്യം അന്തിക്കാട് പറഞ്ഞു. പ്രിയപ്പെട്ട നടനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.