വിവാഹ ശേഷം മനസ്സ് തുറന്നും പാട്ടു പാടിയും ശ്രീനാഥും അശ്വതിയും!! അനു സിത്താര മുതൽ ആരതി പൊടി വരെ എത്തിയ വമ്പൻ കല്യാണം…Sreenath Ashwathy Marriage Highlights Malayalam

Sreenath Ashwathy Marriage Highlights Malayalam : സ്റ്റാർ സിംഗർ താരം ശ്രീനാഥ് വിവാഹിതനായി, ചടങ്ങിൽ പങ്കെടുക്കാൻ എത്തി നിരവധി താരങ്ങൾ. ഐഡിയ സ്റ്റാര്‍ സിംഗറിലെ വിജയ് ഫാന്‍ എന്ന് പറഞ്ഞാല്‍ ആളുകള്‍ക്ക് ശ്രീനാഥിനെ കൂടുതൽ മനസ്സിലാവും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് ശ്രീനാഥ് എന്ന ഗായകന്റെ വിവാഹമാണ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പ്രിയ ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് ശ്രീനാഥ് ശ്രദ്ധിക്കപ്പെട്ടത്.

പിന്നണി ഗാന ലോകത്തേക്ക് കടന്ന ശ്രീനാഥ് ഇപ്പോള്‍ സംഗീത സംവിധായകന്‍ കൂടെയാണ്. ശ്രീനാഥിന്റെ വിവാഹ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നിരവധി താരങ്ങളും പിന്നണി ഗായകരും എല്ലാം കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. നിരവധി ആരാധകരാണ് ശ്രീനാഥന് വിവാഹാശംസകൾ പറഞ്ഞുകൊണ്ട് എത്തിയിരിക്കുന്നത്. ഡയറക്ടർ സേതുവിന്റെ മകൾ അശ്വതിയെയാണ് ശ്രീനാഥ് വിവാഹം ചെയ്തത്.

കൃഷ്ണ പ്രസാദ് സാദിഖ്, സുരേഷ് കൃഷ്ണ, ജോഷി, പൊന്നമ്മ ബാബു, ടോവിനോ, വിനീത് കുമാർ, മണിയൻപിള്ള രാജു, റഹ്മാൻ, ജയറാം ഇന്ദ്രൻസ്, ചിപ്പി, രഞ്ജിത്ത് തുടങ്ങി വൻ തര നിരതന്നെ കല്യാണത്തിൽ പങ്കെടുക്കാൻ എത്തി. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ വൻ താരനിരകളുടെ ഇടയിൽ ചിപ്പി വളരെയധികം പ്രാധാന്യം നേടി. താരത്തിന്റെ ലുക്കും സ്റ്റൈലും എല്ലാം വ്യത്യസ്തമായിരുന്നു. പിങ്ക് നിറമുള്ള സാരിയിൽ മേക്കപ്പുകളുടെ ആഡംബരം ഒന്നുമില്ലാതെ തലയിൽ മുല്ലപ്പൂ ചൂടി നല്ലൊരു കേരള തനിമയിലാണ് താരം വിവാഹത്തിന് എത്തിയത്. താരത്തിന് ഒപ്പം തന്നെ ഭർത്താവ് രഞ്ജിത്തും കല്യാണത്തിന് എത്തിയിരുന്നു.

നിറഞ്ഞ പുഞ്ചിരിയോടെ എത്തുന്ന താരത്തിനെ ആരാധകരും വളരെയധികം ഇഷ്ടപ്പെടുന്നു. സാന്ത്വനം എന്ന പരമ്പരയിലെ ശ്രീദേവി എന്ന കഥാപാത്രത്തെയാണ് ചിപ്പിയെ കാണുമ്പോൾ ഓർമ്മ വരിക. സാന്ത്വനം എന്ന പരമ്പരയുടെ സംവിധായകൻ ആണ് ചിപ്പിയുടെ ഭർത്താവ് രഞ്ജിത്ത്. നല്ലൊരു സംവിധായകനാണ് ഇദ്ദേഹം.കാലം ഇത്ര കഴിഞ്ഞിട്ടും യാതൊരുവിധ മാറ്റങ്ങളും ചിപ്പിയിൽ വന്നിട്ടില്ല. അഭിനയവും സൗന്ദര്യവും പഴയ പോലെ തന്നെ. അഭിനയിച്ച വേഷങ്ങൾ അത്രയും അനശ്വരമാക്കിയ ഒരു കലാകാരിയാണ് ചിപ്പി രഞ്ജിത്ത്. ബാലന്റെ ഭാര്യയായ ശ്രീദേവി എന്ന കഥാപാത്രമാണ് പ്രേക്ഷകർക്ക് ചിപ്പി.

Rate this post