വഴിയിൽ ഉപേക്ഷിക്കില്ല.!! കൊല്ലം സുധിക്ക് വീടും മക്കളുടെ വിദ്യാഭാസവും ഏറ്റെടുത്ത് ശ്രീകണ്ഠൻ നായരും ഫ്ലവേഴ്സ് ടീവിയും; ആശ്വാസത്തിൽ പ്രേക്ഷകർ.!! | Sreekandan Nair And Flowers TV Helps For Kollam Sudhi Family Malayalam
Sreekandan Nair And Flowers TV Helps For Kollam Sudhi Family Malayalam : നമ്മെ വിട്ടുപോയ നടൻ കൊല്ലം സുധിയുടെ വീട് എന്ന ആഗ്രഹം സഫലീകൃതമാകാൻ പോവുകയാണ്. കൊല്ലം സുധിയുടെ സ്വപ്നമായ വീട് യാഥാർത്ഥ്യമാക്കും എന്നാണ് ശ്രീകണ്ഠൻ നായർ പറഞ്ഞത്. കുട്ടികളുടെ പഠനചിലവും ഏറ്റെടുക്കാമെന്ന് ശ്രീകണ്ഠൻ നായർ പറഞ്ഞു. ഫ്ലവേഴ്സ് ചാനലും 24 ഉം ചേർന്നൊരുക്കിയ പരിപാടി അവതരിപ്പിച്ച് മടങ്ങിവരവേയാണ് കൊല്ലം സുധിക്ക് അപകടം ഉണ്ടായത്.
ആരാധകരിൽ പലരും അദ്ദേഹത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിക്കൊടുക്കണമെന്ന് അഭിപ്രായപ്പെടുകയുണ്ടായി. ഒരുപാട് കടങ്ങൾക്ക് നടുവിൽ ആയിരുന്നു സുധി. ഫ്ലവേഴ്സ് ചാനലും 24 ഉം ചേർന്ന് സുധിയുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കും. മക്കളുടെ വിദ്യാഭ്യാസവും ഈ നെറ്റ്‌വർക്കായിരിക്കും മുന്നോട്ടു കൊണ്ടുപോവുക എന്നാണ് ശ്രീകണ്ഠൻ നായർ പറഞ്ഞത്. സുധിയെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് ഇന്ന് പ്രേക്ഷകരും പ്രിയപ്പെട്ടവരും.
പരിപാടികളിൽ നിന്ന് കിട്ടിയിരുന്ന കുറഞ്ഞ വരുമാനം കൊണ്ടാണ് സുധിയും കുടുംബവും ജീവിച്ചിരുന്നത്. ഇന്ന് ശ്രീകണ്ഠൻ നായർ പറഞ്ഞ വാക്കുകൾ സുധിയുടെ കുടുംബത്തിനും പ്രേക്ഷകർക്കും ഒരുപോലെ ആശ്വാസം നൽകുന്നതാണ്. ആദ്യ വിവാഹത്തിന്റെ വേദനകളിൽ നിന്നും കുടുംബ പ്രശ്നങ്ങളിൽ നിന്നും കരകയറി വരികയായിരുന്നു സുധിയും കുടുംബവും. അതിനിടെയാണ് സുധിയുടെ അപ്രതീക്ഷിത മരണം സംഭവിച്ചത്.
കാന്താരി എന്ന ചിത്രത്തിലൂടെയാണ് കൊല്ലം സുധി സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. കൂടാതെ സഫർ, യേശു ഈ വീടിന്റെ നാഥൻ, കട്ടപ്പനയിലെ ഋതിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടു. കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സിനിമയിലെ “ഞാൻ പോണേണ്. വെറുതെ എന്തിനാണ് എക്സ്പ്രഷൻ ഇട്ട് ചാവണത്” എന്ന ഡയലോഗിന് പ്രേക്ഷകപ്രീതി ഏറെയായിരുന്നു. അന്ന് പലരും ഇത് റീൽസ് ആയി മാറ്റുകയും ചെയ്തിരുന്നു. ഇന്നും കൊല്ലം സുധി എന്ന് പറയുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിലെ ഡയലോഗാണ്.