രതിനിർവേദം പപ്പുവിന്റെ പുതിയ നേട്ടം കണ്ടോ!? ഒരു വലിയ സസ്വപ്‌നം യാഥാർഥ്യമായ ദിവസം; സന്തോഷം പങ്കുവെച്ച് ശ്രീജിത്ത് വിജയ്… | Sreejith Vijay Happy News Malaylam

Sreejith Vijay Happy News Malaylam : നടൻ ശ്രീജിത്ത് വിജയ് 2011 ൽ തീയറ്ററിൽ എത്തിയ രതിനിർവേദം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ്. ചിത്രത്തിലെ പപ്പു എന്ന കഥാപാത്രത്തിലൂടെ ആണ് ശ്രീജിത്ത് മലയാളി പ്രേക്ഷകർക്ക് ഇടയിൽ സുപരിചിതനായി മാറിയത്. ഫാസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ലിവിംഗ് ടുഗെദർ എന്ന ചിത്രത്തിലൂടെ ആണ് ശ്രീജിത്ത് അഭിനയ ലോകത്ത് എത്തുന്നത്. തുടർന്ന് മലയാളത്തിൽ അവതാരകനായും നടനായും ശ്രീജിത്ത് മിനി സ്ക്രീനിലും തിളങ്ങി.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും മറ്റു വിശേഷങ്ങളും ഇടയ്ക്കിടെ ആരാധകർക്കായ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം തന്റെ പുതിയ വീടിന്റെ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകരിലേക്ക് ഷെയർ ചെയ്‌തിരിക്കുന്നത്. പുതിയ ചിത്രത്തിൽ താരത്തിന്റെ ഭാര്യ അർച്ചനയെയും കാണാം. ശ്രീജിത്തിന് ആശംസകൾ അറിയിച്ച് പോസ്റ്റിന് ചുവടെ നിരവധി പേർ കമന്റുമായി എത്തിയിട്ടുണ്ട്.

ശ്രീജിത്ത് അവസാനമായി അഭിനയിച്ചത് സിദ്ധാർത്ഥ് ചൗഹാന്റെ സംവിധാനത്തിൽ ഒരുങ്ങിയ അമർ കോളനി എന്ന ചിത്രമാണ്. ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിച്ച ഈ ചിത്രം വലിയ നിരൂപക പ്രശംസകൾ നേടിയിട്ടുണ്ട്. സംഗീത് അഗർവാൾ, ഉഷ ചൗഹാൻ, നിമിഷ നായർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചത്. ദുബായ് ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന മലയാളം എഫ് എം സ്റ്റേഷനിൽ ആർജെ ആയി പ്രവർത്തിച്ച് വന്നിരുന്ന ശ്രീജിത്ത് പിന്നീട് മിനിസ്ക്രീനിലേക്കും എത്തുകയായിരുന്നു.
തുടർന്ന് ഡിഫോർ ഡാൻസിൻ്റെ അവതാരകന്റെ വേഷത്തിൽ മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട ശ്രീജിത്ത് പിന്നീട് വേദി പുതിയ അവതാരകനായി ഒഴിഞ്ഞ് കൊടുക്കുകയും തുടർന്ന് താരം സീരിയലുകളിലെ നായകനായി മിനിസ്ക്രീൻ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തി. മലയാളം ടെലിവിഷനിലെ ഏറ്റവും പ്രായം കുറഞ്ഞ എന്നാൽ വളരെ വേഗം വളർച്ച രേഖപ്പെടുത്തുന്നതുമായ സീ കേരളം എന്ന ചാനലിൻ്റെ തുടക്ക കാലത്തുണ്ടായിരുന്ന സ്വാതി നക്ഷത്രം ചോതി എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ ശ്രീജിത്ത് നായകനായി തിളങ്ങുകയായിരുന്നു.
View this post on Instagram