സ്പോഞ്ച് ക്ലീനറുകള്‍ ഉപയോഗിച്ച് പാത്രം കഴുകുന്നവരെ കാത്തിരിക്കുന്നത്…

അടുക്കളയിൽ നമ്മൾ പലരും സ്പോഞ്ച് ഉപയോഗിച്ച് പാത്രങ്ങൾ വൃത്തിയാക്കാറുണ്ട്. ചെലവ് കുറവും ഉപയോഗിക്കാനുള്ള എളുപ്പവും എല്ലാം ഇതിനെ ആളുകളുടെ ഇടയിൽ ഉപയോഗം കൂറ്റൻ ഇടയാക്കിയിട്ടുണ്ട്. എന്നാൽ സ്പോഞ്ച് ഉപയോഗിച്ച് പാത്രങ്ങൾ വൃത്തിയാക്കുമ്പോൾ ഇതിന് പിന്നിൽ ഒരുവലിയ അപകടം പതിയിരിക്കുന്നു എന്ന കാര്യം പലർക്കും അറിയില്ല.

ഭക്ഷണാവശിഷ്ടങ്ങളും കരിയുമെല്ലാം സ്പോഞ്ചിൽ കുതിർന്ന് കിടക്കുന്നത് രോഗകാരികളായ സൂക്ഷ്മ ജീവികളെ പാത്രത്തിലേക്ക് പരത്തുന്നതിന് കാരണമാവും. ഇകോളിയും സാൽമൊണല്ലയുമടക്കമുള്ള ബാക്റ്റീരിയകളുടെ പ്രധാന കേന്ദ്രമാണ് ഭക്ഷണാവശിഷ്ടങ്ങളും കരിയുമൊക്കെ പുരണ്ട് എപ്പോഴും സോപ്പുപാത്രത്തിൽ നനഞ്ഞ് കുതിർന്ന് കിടക്കുന്ന സ്പോഞ്ചുകൾ. പാത്രങ്ങളും മറ്റും അവ ഉപയോഗിച്ച് കഴുകുമ്പോൾ രോഗകാരികളായ സൂക്ഷ്മജീവികളെ പാത്രങ്ങളിലേക്ക് കൂടി പരത്തുകയാണ് ചെയ്യുന്നത്.

പാത്രവും മറ്റും കഴുകിയ ശേഷം ഡിഷ് വാഷ് ഇട്ടുവെച്ച പാത്രത്തിൽ തന്നെ നനഞ്ഞുകുതിർന്ന അവസ്ഥയിൽ സ്പോഞ്ചുകൾ സൂക്ഷിക്കുന്ന പതിവ് എന്നന്നേക്കുമായി നിർത്തുകയാണ് നല്ലത്. പാത്രം കഴുകാനുപയോഗിക്കുന്ന സ്പോഞ്ച് എപ്പോഴും ഉണക്കി സൂക്ഷിക്കുന്നത് നന്നായിരിക്കും.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.