
Special Sambar Recipe Malayalam : സൗത്തിന്ത്യയിൽ വളരെ പ്രാധാന്യമുള്ള ഒരു ഭക്ഷണ വിഭവമാണ് സാമ്പാർ. നമ്മൾ മലയാളികളുടെ ഇഷ്ട്ട ഭക്ഷണവുമാണിത്. കുക്കർ കഴുകി അടുപ്പത്തുവെച്ച ചൂടാവുമ്പോൾ അതിലേക്ക് കുറച്ചു വെള്ളം ഒഴിക്കുക. തിളച്ചു വരുന്ന വെള്ളത്തിലേക്ക് അരക്കപ്പ് തുവരപ്പരിപ്പ് ചേർത്ത് വീണ്ടും തിളപ്പിക്കുക.
അതിലേക്ക് നീളത്തിൽ മുറിച്ച ക്യാരറ്റ്, വലുതായി മുറിച്ച പൊട്ടറ്റോ, വെള്ളരിക്ക, 6 ചുവന്നുള്ളി, മുക്കാൽ ടേബിൾസ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്തു നന്നായി മിക്സ് ചെയ്ത ശേഷം അടച്ചു വെച്ച് ഒരു വിസിൽ വരുന്നത് വരെ വേവിക്കുക. ഈ സമയം ഒരു പാൻ അടുപ്പത്തു വെച്ച് ചൂടാവുമ്പോൾ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് ഒരു തക്കാളി, മുരിങ്ങക്കോൽ, വഴുതനങ്ങ, 3 വെണ്ടക്ക, 2 പച്ചമുളക് എന്നിവ മുറിച്ചു ചേർത്ത് നന്നായി വഴറ്റുക.

ഇവയെല്ലാം വഴന്നു വരുമ്പോൾ അതിലേക്ക് 1 ടേബിൾസ്പൂൺ മല്ലിപ്പൊടി, അര ടേബിൾസ്പൂൺ ചേർത്ത് സ്മെൽ പോവുന്നതു വരെ വഴറ്റുക. ശേഷം നേരത്തെ വേവിച്ച പരിപ്പും പച്ചക്കറിയും കുറച്ചു ഉപ്പും ചേർക്കുക. 2 ടേബിൾസ്പൂൺ വാളൻ പുളി വെള്ളവും അര ടീസ്പൂൺ കായപ്പൊടിയും ചേർത്ത് നന്നായി തിളപ്പിക്കുക. കുറുകി വരുമ്പോൾ ഇറക്കിവെക്കാം. വേറെ ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
അതിലേക്ക് ചുവന്നുള്ളിയും വറ്റൽ മുളകും, കറിവേപ്പിലയും ചേർത്തു താളിച്ചു നേരത്തെ തയ്യാറാക്കി വെച്ച സാമ്പറിലേക്ക് ചേർക്കുക. കുറച്ചു മല്ലിയില കൂടെ ചേർത്താൽ നല്ല അടിപൊളി സാമ്പാർ റെഡി. എങ്ങിനെയാണ് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. Video credit : sruthis kitchen