സുദർശന ആള് കില്ലാടി തന്നെ; തന്നാൽ പിന്നെ തിരിച്ച് കൊടുക്കൂല്ല!! കൊച്ചു ബേബിക്ക് കുറച്ച് സ്വർണ്ണം വാങ്ങാൻ പോയതാ… | Sowbhagya Venkitesh Daughter Sudarshana Gold Shopping

Sowbhagya Venkitesh Daughter Sudarshana Gold Shopping : ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് സൗഭാഗ്യയുടേത്. താരം തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുള്ളത് കൊണ്ടുതന്നെ ഓരോ പുതിയ വിശേഷങ്ങൾക്കായും ആരാധകർ കാത്തിരിക്കുകയാണ്. സുദർശനയുടെ പല്ല് കൊഴുക്കട്ട ചടങ്ങുകളുടെ വീഡിയോ ഇക്കഴിഞ്ഞ ദിവസമാണ് താരം തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. ഈ വീഡിയോക്ക് വളരെയധികം സ്വീകാര്യതയും കിട്ടിയിരുന്നു.

ആളുകൾക്ക് അത്ര തന്നെ പരിചയമില്ലാത്ത ഒരു ചടങ്ങാണ് വീഡിയോയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. സൗഭാഗ്യയും താരാ കല്യാണും സുദർശയും ഭർത്താവ് അർജുൻ സോമശേഖരനും എല്ലാം ഇപ്പോൾ പ്രേക്ഷകരുടെ കുടുംബത്തിലെ ഒരംഗം എന്ന നിലയിലാണ്. കൊച്ചു ബേബിയുടെ വിശേഷങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് ഓരോ വീഡിയോയും ആരാധകർ കാണുന്നത്. സുദർശനയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ആരാധകരും കൂടെയുണ്ടായിരുന്നു.

സൗഭാഗ്യയുടെ വിവാഹവും സുദർശനയുടെ ജനനവും എല്ലാം സോഷ്യൽ മീഡിയ വളരെയധികം ചർച്ച ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു പുതിയ വിശേഷവുമായി സൗഭാഗ്യ പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരിക്കുകയാണ്. ചിങ്ങം ഒന്നിനോട് അനുബന്ധിച്ച് സ്വർണം വാങ്ങുന്ന വീഡിയോയാണ് ആരാധകർക്ക് വേണ്ടി താരം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്. സൗഭാഗ്യയും സുദർശനയും അർജുൻ സോമശേഖരനും ഒന്നിച്ചുള്ള ആദ്യത്തെ ഓണമാണിത്. വിശേഷദിവസങ്ങളോട് അനുബന്ധിച്ചുള്ള സ്വർണം വാങ്ങൽ വീട്ടിലേക്ക് ഐശ്വര്യം കൊണ്ടുവരുമെന്നാണ് പൊതുവേ പറയുന്നത്. എന്നാൽ അങ്ങനെ തന്നെ ആവട്ടെ എന്ന് ഉറച്ചു കൊണ്ടാണ് ഇത്തവണ ചിങ്ങം ഒന്നിന് തന്നെ സ്വർണം വാങ്ങുന്നത്.

നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ചെല്ലുന്നതും അവിടെയുള്ള ഓരോ കണക്ഷനുകളും കാണുന്നതും പുത്തൻ ആഭരണങ്ങൾ സെലക്ട് ചെയ്യുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ഓരോ ആഭരണങ്ങളും സെലക്ട് ചെയ്യുന്നതിനൊപ്പം തന്നെ ആരാധകരെ പരിചയപ്പെടുത്താനും താരം മറക്കുന്നില്ല. ഈ വീഡിയോ നിമിഷനേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വലിയ രീതിയിലുള്ള ജനപിന്തുണയാണ് ഈ വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി ആശംസകളും കമന്റുകളും വീഡിയോയ്ക്ക് താഴെയായി പങ്കുവെക്കപ്പെടുന്നത്…

Rate this post