ഓടക്കുഴൽ കയ്യിലേന്തി വെണ്ണ കട്ടുതിന്നുന്ന കള്ളക്കണ്ണനായി സുദർശന മോൾ; മകളുടെ ആദ്യത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷം കളറാക്കി സൗഭാഗ്യ വെങ്കിടേഷ്… | Sowbhagya Venkitesh Daughter Sudarshana First Janmashtami celebration

Sowbhagya Venkitesh Daughter Sudarshana First Janmashtami celebration : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് സൗഭാഗ്യ വെങ്കിടേഷിന്റേത്. അമ്മ താരാ കല്യാണും, അമ്മയുടെ അമ്മ സുബ്ബലക്ഷ്മിയും, ഭർത്താവ് അർജുൻ സോമശേഖരനും എല്ലാവരും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെ. ഏവരുടേയും വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. തങ്ങളുടെ എല്ലാ വിശേഷങ്ങളും തന്റെ യൂട്യൂബ് ചാനലിലൂടെ സൗഭാഗ്യ പ്രേക്ഷകരെ അറിയിക്കാറുണ്ട്. ഇവരുടെ സന്തുഷ്ട കുടുംബത്തെ പ്രേക്ഷകർ വളരെയധികം സ്നേഹിക്കുന്നു.

ഇന്ത്യൻ ക്ലാസിക്കൽ ഡാൻസർ എന്ന നിലയിൽ സൗഭാഗ്യയും പ്രശസ്തയാണ്. നിരവധി സിനിമകളിൽ താരാ കല്യാണും അമ്മ സുബ്ബലക്ഷ്മിയും ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്നു. സൗഭാഗ്യയുടെ ഗർഭ കാലഘട്ടവും അതിനോടനുബന്ധിച്ചുള്ള എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ അറിഞ്ഞതാണ്.. സൗഭാഗ്യക്കും ഭർത്താവ് അർജുൻ സോമശേഖരനും ഏക മകളാണ് സുദർശന. കുഞ്ഞ് സുദർശനയെ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അമ്മയെയും അമ്മമ്മയെ പോലെയും സുദർശനക്കും ആരാധകർ ഏറെയാണ്.

ഇപ്പോഴിതാ സൗഭാഗ്യ തന്റെ യൂട്യൂബ് ചാനലിലൂടെ പുതിയ വിശേഷങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുകയാണ്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഉള്ള വീഡിയോയാണിത്. തന്റെ പൊന്നോമന സുദർശനയെ കൊച്ചു കണ്ണൻ ആയി അണിയിച്ചൊരുക്കി മടിയിൽ ഇരുത്തി വെണ്ണയും തൈരും കദളിപ്പഴവും എല്ലാം കൊടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മകളെ മടിയിലിരുത്തി കണ്ണന് അവിലും മലരും നേദിക്കുന്നതും കീർത്തനങ്ങൾ പാടി ആനന്ദിക്കുന്നതും കാണാം.. സൗഭാഗ്യയോടൊപ്പം ചടങ്ങിൽ അമ്മ താര കല്യാണും ഭർത്താവ് അർജുൻ സോമശേഖരനും, അനുമോളും, കുഞ്ഞിന്റെ വല്യച്ഛനും പങ്കെടുക്കുന്നുണ്ട്.

സെറ്റ് സാരി ഉടുത്ത് തലയിൽ മുല്ലപ്പൂ ചൂടി അണിഞ്ഞൊരുങ്ങിയാണ് സൗഭാഗ്യ ചടങ്ങിൽ ഇരുന്നത്. ചടങ്ങിന് എല്ലാ ഒരുക്കങ്ങളും ചെയ്തത് അനുമോളും സൗഭാഗ്യയും ചേർന്നാണ്. കണ്ണനെ ഒരുക്കിയതും ഉറി കിട്ടാൻ ബുദ്ധിമുട്ടിയതും എല്ലാം വീഡിയോയിൽ പറയുന്നുണ്ട്. മകൾ സുദർശനയെ എടുത്തുകൊണ്ട് ഇത് യഥാർത്ഥ കണ്ണന്റെ രൂപമാണെന്ന് താരാ കല്യാണും പറയുന്നു… താരകല്യാൺ പഠിപ്പിച്ച അനുമോളുടെ നൃത്തത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. അതിനിടയ്ക്ക് താരാകല്യാണിനെ എടുത്തു പൊക്കുന്ന അർജുൻ സോമശേഖരനെയും വീഡിയോയിൽ കാണാം.