സുധാപ്പുവിന് ഒന്നാം നക്ഷത്ര പിറന്നാൾ!! കൊച്ചു ബേബിയുടെ ‘കേക്ക് സ്മാഷ്’ ചടങ്ങ് ആഘോഷമാക്കി സൗഭാഗ്യ വെങ്കിടേഷും കുടുംബവും… | Sowbhagya Venkitesh Daughter First Birthday Celebration

Sowbhagya Venkitesh Daughter First Birthday Celebration : ഒരേ തായ് വഴിയിലെ നാല് പെൺ തലമുറകളെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ ആകർഷിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മൂമ്മ ശുഭ ലക്ഷ്മിയും അമ്മ താര കല്യാണിയും മകൾ സുദർശന യുമൊത്തുള്ള ഷോർട്ട് വീഡിയോകൾ നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയ കയ്യടക്കുന്നത്. കല്യാണ രാമൻ, പാണ്ടിപ്പട എന്നീ ജനപ്രിയ സിനിമകൾക്കു പുറമെ നിരവധി സിനിമകളിലൂടെ അമ്മൂമ്മ ശുഭ ലക്ഷ്മി ആരാധകർക്കു മുൻപേ സുപരിചിതയാണ്.

അമ്മ താര കല്യാണി ക്ലാസിക്കൽ നൃത്ത രംഗത്തും ടെലിവിഷൻ സിനിമ സീരിയൽ രംഗത്തും വളരെ സജീവമാണ്. കൂടാതെ അച്ഛൻ രജ റാം പേരു കേട്ട നൃത്താധ്യാപകൻ കൂടിയാണ്. 2020 ഫെബ്രുവരി 20 നായിരുന്നു ടെലിവിഷൻ സീരീസ് താരം അർജ്ജുൻ സോമ ശേഖറിനെ സൗഭാഗ്യ വിവാഹം ചെയ്യുന്നത്. അടുത്ത വർഷം നവംബറിൽ സുന്ദർശന എന്ന പെന്നോമന കൂടി ഇരുവരുടേയും ജീവിതത്തിൽ സന്തോഷം പകരാനെത്തി. സൗഭാഗ്യയും മകൾ സുദർശനയുമുള്ള വീഡിയോകൾക്ക് ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കാറ്.

സുധാപ്പു എന്ന ഓമനപ്പേരിൽ മകൾ സുദർശന യൂട്യൂബിലും താരമാണ്. സൗഭാഗ്യ വെങ്കിടേഷ് എന്നു പേരായ സൗഭാഗ്യയുടെ യുട്യൂബ് ചാനലിൽ 76 വീഡിയോകൾ പങ്കു വെച്ചപ്പോഴേക്കും അറുപതിനായിരത്തിലധികം സബ് െസ്രെബേഴ്സായി. ചാനലിലൂടെ മികച്ച വരുമാനമാണ് സൗഭാഗ്യ ഒരോ മാസവും നേടുന്നത്. വളരെ ശക്തമായ നൃത്ത-സിനിമ രംഗത്തെ പാരമ്പര്യം കൊണ്ട് മാത്രമല്ല സൗഭാഗ്യ പ്രേക്ഷകർക്കിടയിൽ ഇടം പിടിക്കുന്നത്. ഒരു അമ്മ എന്ന നിലയിൽ കുഞ്ഞിനെ പരിചരിക്കേണ്ട രീതികൾ, ആരോഗ്യ, സൗന്ദര്യ സംരക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകൾ കൂടാതെ താൻ അവതരിപ്പിക്കുന്ന നൃത്ത പാരിപാടികൾ കൂടി സോഷ്യൽ മീഡിയ വഴി സൗഭാഗ്യ പങ്കു വെക്കാറുണ്ട്.

ഇപ്പോളിത മകളുടെ പിറന്നാൾ ആഘോഷത്തിന്റെ സുപ്രാധാന നിമിഷങ്ങൾ പങ്കു വെച്ചു കൊണ്ടാണ് സോഷ്യൽ മീഡിയ കയ്യടക്കുന്നത്. ഓറഞ്ചും മഞ്ഞയും തീം കളറിൽ സജ്ജീകരിച്ചിരിക്കുന്ന പിറനാൾ ആഘോഷത്തിന് വളരെ ലളിതമായ വേഷത്തിലാണ് മകൾ സുധാപ്പു. ഓറഞ്ച് പാവാടയും വെള്ള മുത്തുമാലയും. പൊന്നുണ്ണി കണ്ണന്റെ പോലെ സുന്ദർശന കുട്ടി. പിറന്നാൾ സ്നേഹം അറിയിച്ചു കൊണ്ട് ആരാധകർ നിമിഷ നേരം കൊണ്ട് ഇൻസ്റ്റഗ്രാം കമ്മന്റ് ബോക്സിൽ നിറഞ്ഞു .

Rate this post