നാല് തലമുറകൾ ഒന്നിച്ച കൊച്ചു ബേബിടെ പിറന്നാൾ!! സങ്കടങ്ങൾക്ക് ഇടയിലും മകളുടെ സന്തോഷം ആഘോഷമാക്കി സൗഭാഗ്യയും അർജുനും… | Sowbhagya Venkitesh Daughter Birthday Celebration Malayalam

Sowbhagya Venkitesh Daughter Birthday Celebration Malayalam : കുട്ടി സുദര്‍ശനയുടെ പിറന്നാൾ വീഡിയോ പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്. മലയാളികളുടെ പ്രിയ താരവും ഡാൻസറുമാണ് സൗഭാഗ്യ വെങ്കിടേഷ്. മകളായ സുദർശനയുടെ ഓരോ വിശേഷങ്ങളും താരവും ഭര്‍ത്താവും നടനുമായ അര്‍ജുനും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. മകൾ സുദര്‍ശനക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ കുട്ടി സുദര്‍ശനയുടെ പിറന്നാൾ ചടങ്ങിന്‍റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ.

തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് സൗഭാഗ്യ വീഡിയോ പങ്കുവച്ചത്. സുദര്‍ശനയുടെ ആദ്യ പിറന്നാളിന് ഒരാഴ്ച്ച മുമ്പാണ് കേക്ക് സ്മാഷ് ചടങ്ങ് താരത്തിന്റെ കുടുംബം സംഘടിപ്പിച്ചത്. കേക്ക് സ്മാഷ് ചെയ്യുന്നതിന്‍റെ ഫോട്ടോഷൂട്ടാണ് സൗഭാഗ്യ സുദര്‍ശനയ്ക്കായി പ്ലാന്‍ ചെയ്തരുന്നത്. സുദര്‍ശനയുടെ ഓരോ ചെറിയ വിശേഷങ്ങളും സൗഭാഗ്യ യൂട്യൂബിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും പങ്കുവയ്ക്കാറുണ്ട്.

ടൈം ഫ്‌ളൈസ് എന്ന് പറയുന്നതിന്റെ അർത്ഥം എനിക്കിപ്പോൾ അറിയാം, എന്റെ കുഞ്ഞു ഇന്ന് ഒരു വയസ് തികയുകയാണ് ഹാപ്പി ബർത്ത്ഡേ മൈ പ്രിൻസസ് എന്ന അടിക്കുറിപ്പോടെയാണ് താരം മകളുടെ പിറന്നാൾ പോസ്റ്റ്‌ ഷെയർ ചെയ്തിരുന്നത്. സുദർശനയുടെ പിറന്നാൾ പോസ്റ്റിന് താഴെ ഒരുപാട് ആരാധകരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടി താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മയുടെ പാത പിന്തുടർന്ന് നൃത്തത്തിലേക്കും അഭിനയത്തിലേക്കും വന്ന മകൾ സൗഭാഗ്യ സോഷ്യൽ മീഡിയയിലൂടെയാണ് തിളങ്ങിയത്.

തന്റെ കുഞ്ഞിന്റെ വളർച്ചയുടെ ഒരോ ഘട്ടവും താരം ആഘോഷമാക്കാറുണ്ട്. കുഞ്ഞിന് ആദ്യമായി പല്ലുമുളയ്ക്കുന്നത് ആഘോഷിക്കുന്ന വിഡിയോയും താരം പങ്കുവെച്ചിരുന്നു. കുഞ്ഞിന് ആദ്യത്തെ പല്ല് വരുമ്പോൾ നടത്തി വരുന്ന ചടങ്ങാണ് ‘പല്ലട’. കുഞ്ഞിന് മുമ്പില്‍ പുസ്തകം, പേന, പൈസ, സ്വർണം, കളിപ്പാട്ടം പല്ലട എന്ന പലഹാരവും നിരത്തി വെച്ചിരുന്നു. എന്നിട്ട് കുഞ്ഞിനോട് മൂന്ന് തവണയായി ഓരോന്ന് എടുക്കാൻ പറഞ്ഞു . കുഞ്ഞെടുക്കുന്ന വസ്തു വച്ച് അവരുടെ അഭിരുചികൾ മനസിലാക്കാം എന്നതാണ് ചടങ്ങിനു പിന്നിലെ വിശ്വാസം. കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടവും താര ദാമ്പത്തികൾ മനോഹരമാകുകയാണ്.

Rate this post