അഭിനയിച്ച ചിത്രങ്ങൾ എല്ലാം ബോക്സ്‌ ഓഫിസ് ബ്ലോക്ക്‌ബസ്റ്ററുകൾ; ഈ നടി ആരാണെന്ന് മനസ്സിലായോ?… | South Indian Actress Childhood Pic Malayalam

South Indian Actress Childhood Pic Malayalam : ഇന്ത്യൻ സിനിമയിൽ അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ സ്റ്റാർഡം നേടിയെടുത്ത നിരവധി നടി നടന്മാരുണ്ട്. എന്നാൽ അഭിനയിച്ച ആദ്യ ചിത്രം തന്നെ ബോക്സ് ഓഫീസ് ബ്ലോക്ക്ബസ്റ്റർ ആയി എന്ന് മാത്രമല്ല, ഇതുവരെ അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകപ്രീതി നേടിയെടുത്തതിനു പുറമേ ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷൻ വാരിയ അഭിനേതാക്കൾ വളരെ കുറവായിരിക്കും.

എന്നാൽ, കരിയറിൽ ഇതുവരെ അഭിനയിച്ച എല്ലാ ചിത്രങ്ങളും സൂപ്പർഹിറ്റ് ആയി മാറിയ ഒരു നായികയുടെ ബാല്യകാല ചിത്രമാണ് ഇവിടെ നിങ്ങൾ കാണുന്നത്. മിസ് സൗത്ത് ഇന്ത്യ 2015 കോമ്പറ്റീഷനിൽ പങ്കെടുക്കുകയും, മിസ് കർണാടക ജേതാവാകുകയും ചെയ്തതോടെയാണ് ഈ താരം കൂടുതൽ ശ്രദ്ധ നേടിയത്. മിസ് സുപ്രനാഷണൽ ഇന്ത്യ 2016 ജേതാവായതിനുശേഷം 2018-ൽ സിനിമ അരങ്ങേറ്റവും കുറിച്ചു.

2015 മിസ് സൗത്ത് ഇന്ത്യ കോമ്പറ്റീഷൻ, മിസ് ബ്യൂട്ടിഫുൾ സ്‌മൈൽ അവാർഡ് നേടിയ നടി ശ്രീനിധി ഷെട്ടിയുടെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. മോഡലിംഗ് രംഗത്ത് സജീവമാവുകയും, ശ്രദ്ധ നേടുകയും ചെയ്തതിനുശേഷം ആണ്, 2018-ൽ കെജിഎഫ് ചാപ്റ്റർ 1-ലൂടെ ശ്രീനിധി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യൻ സിനിമ ലോകം കണ്ട ബ്രഹ്മാണ്ട ചിത്രങ്ങളിൽ ഒന്നായ കെജിഎഫിന്റെ രണ്ട് ഭാഗങ്ങളിലും നായികയായി ശ്രീനിധി വേഷമിട്ടിരുന്നു.

പിന്നീട്, വിക്രം നായകനായി എത്തിയ തമിഴ് ചിത്രമായ ‘കോബ്ര’യിലും നായിക വേഷം കൈകാര്യം ചെയ്തത് ശ്രീനിധി ഷെട്ടി ആണ്. അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റ് ആയ ഭാഗ്യ നായിക കൂടിയാണ് ശ്രീനിധി ഷെട്ടി. കർണാടകയിലെ മാംഗളൂർ സ്വദേശികളായ രമേശ് ഷട്ടിയുടെയും കുശലയുടെയും മകളാണ് ശ്രീനിധി ഷെട്ടി. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദധാരിയാണ് ശ്രീനിധി.