‘ഞാൻ മായ വിനോദിനി’ അമ്മയോടൊപ്പം നിൽക്കുന്ന ഈ നായിക ആരെന്ന് മനസ്സിലായോ?… | South Indian Actress Childhood Photos Goes Viral Malayalam

South Indian Actress Childhood Photos Goes Viral Malayalam : കൂടുതൽ സിനിമകളിൽ അഭിനയിച്ചവർ എന്നതല്ല, വളരെ കുറവ് മലയാളം സിനിമകൾ മാത്രമാണ് അഭിനയിച്ചത് എങ്കിൽ പോലും അത് എത്രത്തോളം മികച്ചത് ആയിരുന്നു, അല്ലെങ്കിൽ ആ കഥാപാത്രം പ്രേക്ഷകരിൽ എത്രത്തോളം ഇമ്പാക്ട് സൃഷ്ടിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ്‌ മലയാള സിനിമ പ്രേക്ഷകർ നടി നടന്മാരെ സ്വീകരിക്കുന്നതും ഇഷ്ടപ്പെടുന്നതും അവരെ ആരാധിക്കുന്നതും. അതുകൊണ്ട് തന്നെയാണ് വളരെ ചുരുക്കം മലയാള സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ള അഭിനേതാക്കളെ പോലും മലയാള സിനിമ പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നത്.

അത്തരത്തിൽ ഒരു നടിയുടെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. 80 കളിൽ ഇന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന നായികയായിരുന്നെങ്കിൽ പോലും, വിരലിലെണ്ണാവുന്ന അത്രമാത്രം മലയാള സിനിമകളിൽ മാത്രമാണ് ഈ നടി അഭിനയിച്ചിട്ടുള്ളത്. എന്നാൽ, അവർ അഭിനയിച്ച ഓരോ സിനിമയും ഇന്നും മലയാള സിനിമ പ്രേക്ഷകരുടെ ഫേവറൈറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഈ ചിത്രത്തിൽ തന്റെ അമ്മയോടൊപ്പം നിൽക്കുന്ന ഈ ബാലിക ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ?

ഫാസിൽ സംവിധാനം ചെയ്ത ‘എന്റെ സൂര്യപുത്രിക്ക്’ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ നായികയായി മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടി അമല അക്കിനെനിയുടെ കൗമാരക്കാലത്തെ ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. 1986-ലാണ് അമല സിനിമ ജീവിതം ആരംഭിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ സജീവമായിരുന്ന നടി 4 മലയാള സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്.

അതിൽ തന്നെ 1991-ൽ പുറത്തിറങ്ങിയ ‘എന്റെ സൂര്യപുത്രിക്ക്’, ‘ഉള്ളടക്കം’ എന്നീ ചിത്രങ്ങൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. മലയാളത്തിൽ ഏറ്റവും ഒടുവിൽ, മഞ്ജു വാര്യർ നായികയായി എത്തിയ ‘സി/ഒ സൈറ ബാനു’ എന്ന ചിത്രത്തിലാണ് അമല വേഷമിട്ടത്. തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജുനയെയാണ്‌ അമല വിവാഹം ചെയ്തിരിക്കുന്നത്. നാഗാർജുന – അമല ദമ്പതികളുടെ മകനായ അഖിൽ അക്കിനെനിയും ഇന്ന് ടോളിവുഡ് ഫിലിം ഇൻഡസ്ട്രിയിൽ നടനാണ്.

Rate this post