ഒരൊറ്റ സിനിമയിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച നായകൻ; ഈ നടൻ ആരാണെന്ന് മനസ്സിലായോ?… | South Indian Actor Childhood Photos Goes Viral Malayalam

South Indian Actor Childhood Photos Goes Viral Malayalam : ഒരൊറ്റ സിനിമകൊണ്ട് ഇന്ത്യൻ സിനിമ ലോകത്ത് തിളങ്ങിയ താരങ്ങൾ ഒരുപാട് ഉണ്ട്. എന്നാൽ, ഒരൊറ്റ സിനിമ കൊണ്ട് ലോകമെമ്പാടുമുള്ള സിനിമ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ അഭിനേതാക്കൾ വളരെ അപൂർവമായിരിക്കും. പ്രത്യേകിച്ച് ഇന്ത്യൻ സിനിമയുടെ ചരിത്രം പരിശോധിച്ചാൽ, ഒരു സിനിമയിലൂടെ ലോകമെമ്പാടുമുള്ള സിനിമ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ അഭിനേതാക്കൾ വളരെ അപൂർവങ്ങളിൽ അപൂർവമായി മാത്രമേ ഉണ്ടാകു.

അത്തരത്തിലുള്ള ഒരു നടന്റെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെക്കുന്നത്. എല്ലാ അഭിനേതാക്കൾക്കും അവരുടെ കരിയറിൽ ബ്രേക്ക്ത്രൂ സമ്മാനിച്ച ചിത്രങ്ങൾ ഉണ്ടാകും. ആ ബ്രേക്ക് പലർക്കും അവരുടെ കരിയറിന്റെ ആദ്യഘട്ടത്തിൽ തന്നെ ലഭിക്കുമെങ്കിലും, ചിലർക്ക് അങ്ങനെയൊരു ഇമ്പാക്ട് ലഭിക്കാനായി വർഷങ്ങളോളം കാത്തിരിക്കേണ്ടി വരും. ഈ ചിത്രത്തിൽ കാണുന്ന താരത്തിന്, തന്റെ കരിയറിലെ ആ ബ്രേക്ക്ത്രൂ ലഭിക്കാനായി 13 വർഷങ്ങളാണ് കാത്തിരിക്കേണ്ടി വന്നത്. ഇപ്പോഴേ, ഈ താരം ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായിക്കാണും.

ബിഗ് സ്‌ക്രീനിൽ ബ്രഹ്മാണ്ഡ ചിത്രങ്ങൾ കാണാൻ ഇന്ത്യൻ സിനിമ ആരാധകരെ പരിചിതരാക്കിയ സംവിധായകൻ രാജമൗലിയുടെ കരിയർ ബെസ്റ്റ് ചിത്രമായ ബാഹുബലിയിലൂടെ ഇന്ത്യൻ താരങ്ങൾക്കിടയിലെ സ്റ്റാർഡം പദവി ലഭിച്ച നടൻ പ്രഭാസിന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഈ കാണുന്നത്. 2002-ൽ പുറത്തിറങ്ങിയ ‘ഈശ്വർ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രഭാസ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന്, ‘ബില്ല’, ‘മിസ്റ്റർ പെർഫെക്ട്’, ‘റെബൽ’, ‘മിർച്ചി’ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും, 2015-ൽ പുറത്തിറങ്ങിയ ബാഹുബലി ആണ് പ്രഭാസിനെ ഇന്ന് കാണുന്ന പ്രഭാസ് ആക്കി മാറ്റിയത്.

2015, 2017 വർഷങ്ങളിൽ യഥാക്രമം പുറത്തിറങ്ങിയ ബാഹുബലി എന്ന ചിത്രത്തിന്റെ 2 ഭാഗങ്ങളിലൂടെ, പ്രഭാസ് എന്ന നടൻ ലോകമെമ്പാടുമുള്ള ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി. ‘രാധേ ശ്യാം’ എന്ന ചിത്രമാണ് പ്രഭാസിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. ആദിപുരുഷ്, പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹസ്സൻ എന്നിവർക്കൊപ്പം പ്രഭാസ് കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ‘സലാർ’ എന്നിവയാണ് പ്രഭാസിന്റെതായി ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ.

Rate this post