നാലു തലമുറകൾ ഒന്നിച്ച് ഒരു ഓണാഘോഷം !! സുദർശനയുടെ ആദ്യത്തെ ഓണം മുത്തശ്ശിമാർക്ക് ഒപ്പം… | Soubhagya Venkitesh Daughter Sudarshana Onam Celebration Malayalam

Soubhagya Venkitesh Daughter Sudarshana Onam Celebration Malayalam : കഴിഞ്ഞ രണ്ടു വർഷത്തെ ഓണവും കൊറോണ കൊണ്ടുപോയപ്പോൾ ഈ വർഷത്തെ ഓണം എല്ലാവർക്കും ഇരട്ടിമധുരം പകരുന്ന ഒന്ന് തന്നെയായിരുന്നു. ആഘോഷങ്ങളും ആരവങ്ങളും യാത്രകളും ഒക്കെയായി എല്ലാവരും ഓണം കൊണ്ടാടിയപ്പോൾ മലയാളികളുടെ പ്രിയ താരങ്ങളും തങ്ങൾക്ക് ലഭിച്ച ഭാഗ്യത്തെ പൂർവ്വാധികം സന്തോഷത്തോടെ തന്നെയാണ് ആഘോഷമാക്കിയത്.

അക്കുട്ടത്തിൽ സൗഭാഗ്യ വെങ്കിടേഷിന്റെ ഓണം യാത്രയും ഓണാഘോഷവും എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.അഭിനയ മേഖലയിൽ സജീവമായ താരാ കല്യാണിൻറെ മകളായ സൗഭാഗ്യ മുമ്പേതന്നെ സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയിരുന്നു. അമ്മ അഭിനയത്തിന്റെ ലോകത്ത് തിളങ്ങിയപ്പോൾ നൃത്തത്തിന്റെ ലോകത്ത് അറിയപ്പെടാനാണ് എന്നും സൗഭാഗ്യ ശ്രമിച്ചിട്ടുള്ളത്. അർജുനും ആയുള്ള വിവാഹശേഷം സൗഭാഗ്യയ്ക്ക് സുദർശന എന്ന മകൾ ജനിച്ചപ്പോൾ അതും സമൂഹമാധ്യമങ്ങളിൽ വലിയ വാർത്ത തന്നെയായിരുന്നു.

നാല് തലമുറ ഒന്നിച്ച് ഒരു ഫ്രയിമിൽ എന്ന അടിക്കുറിപ്പോടെയാണ് ഇവരുടെ കുടുംബചിത്രം പലപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നത്. വീട്ടിലെ കൊച്ചു കൊച്ചു നിമിഷങ്ങൾ പോലും സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവർക്ക് മുന്നിലേക്ക് എത്തിക്കുന്നതിൽ സൗഭാഗ്യയും താരാ കല്യാണും മുൻപന്തിയിൽ തന്നെയാണ്.ഇപ്പോൾ അർജുന്റെ വീട്ടിലും തൻറെ സ്വന്തം വീട്ടിലും ഓണം ആഘോഷിച്ചതിന്റെ സന്തോഷകരമായ നിമിഷങ്ങളാണ് സൗഭാഗ്യ തൻറെ യൂട്യൂബ് ചാനലിലൂടെ ആരാധകരെ കാണിച്ചിരിക്കുന്നത്.

ആദ്യം തന്നെ അർജുന്റെ അമ്മയുടെ കയ്യിൽ നിന്നും സുദർശന ഓണക്കോടി വാങ്ങുന്നതാണ് വീഡിയോയിൽ നിറഞ്ഞു നിൽക്കുന്നത്. അതിനുശേഷം തിരുവനന്തപുരത്തുള്ള തന്റെ സ്വന്തം വീട്ടിലെത്തിയ ശേഷം താരാ കല്യാണില്‍ നിന്ന് സുദർശന ഓണക്കോടി വാങ്ങുന്നതും ഇവരുടെ വീട്ടിൽ നടക്കുന്ന കൊച്ചുകൊച്ചു നിമിഷങ്ങളും ഒക്കെ വ്ലോഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ മുത്തശ്ശിയുടെ അടുത്ത് എത്തി സുദർശന കാണിക്കുന്ന കുട്ടികുറുമ്പുകളും വീഡിയോയിൽ നിറഞ്ഞുനിൽക്കുന്നു.