ഉപയോഗിച്ച് ബാക്കി വരുന്ന സോപ്പ് കഷണങ്ങൾ കളയല്ലേ. ഒരു അടിപൊളി സൂത്രമുണ്ട്.!!!

ഉപയോഗം കഴിഞ്ഞു ബാക്കി വരുന്ന ചെറിയ ചെറിയ സോപ്പുകഷ്ണങ്ങൾ ഇനി കളയേണ്ട. അതുപയോഗിച്ചു ഒരു സൂത്രം ചെയ്യാം. എളുപ്പത്തിൽ ഉപകാരപ്പെടും വിധം ഉപയോഗിക്കാം. അഞ്ചോ ആറോ സോപ്പുകളുടെ ചെറിയ കഷ്ണങ്ങൾ എടുത്ത് വെക്കാം. അവ പൊടിച്ച്‌ ചെറിയ കഷ്ണങ്ങളാക്കാം. പഴയ ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് അടുപ്പത്തു വെക്കുക.

നന്നായി തിളച്ചു വരുന്ന വെള്ളത്തിലേക്ക് സോപ്പു കഷ്ണങ്ങൾ ഇട്ടു കൊടുക്കാം.10 മിനിറ്റ് ലോ ഫ്ളൈമിൽ വെക്കാം.നന്നായി ഇളക്കികൊടുക്കണം സോപ്പെല്ലാം അലിഞ്ഞു നന്നായി കുറുകി വരുമ്പോൾ അതിലേക്കു അൽപ്പം റോസ് വാട്ടർ ചേർത്ത് കൊടുക്കാം. പതഞ്ഞു വരുമ്പോൾ തീ ഓഫാക്കി ചൂടാറാൻ വെക്കാം. ഐസ് ട്രേയിൽ ചൂടാറിയ മിശ്രിതം ഒഴിച്ച് കൊടുക്കാം.

എണ്ണയോ വാക്‌സിലിനോ അൽപ്പം ട്രേയിൽ തടവാങ്ങികൊടുക്കണം. ഈ ബേസ് തണുക്കുമ്പോൾ നന്നായി ഉറച്ചു വരും. ശേഷം സോപ്പുകൾ അടർത്തിയെടുക്കാം. ചെറിയ ഭംഗിയുള്ള സോപ്പുകൾ നന്നായി കിട്ടും. ഇത് വാഷ് ബേസ് നടുത്തു കൈ കഴുകാനായി ഉപയോഗിക്കാം. ട്രൈ ചെയ്തു നോക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.