ലെയ്‌സ് ഇഷ്ടമില്ലാത്തവർ ചുരുക്കം..!! ‘ലെയ്‌സ്’ അതെ രുചിയിൽ വീട്ടിൽ തന്നെ തയ്യാറാക്കാം…😋😋എളുപ്പത്തിൽ.!!! 👌👌

ലെയ്‌സ് ഇഷ്ടമില്ലാത്ത കുട്ടികളില്ല. എന്നാൽ ഇതെപ്പോഴും പുറമെനിന്നും വാങ്ങിക്കാറാണ് പതിവ്.
ഉരുളകിഴങ്ങു വെച്ച് തയ്യാറാക്കാവുന്ന ഈ സ്‌നാക്കിന് പ്രായ ഭേദമന്യേ പ്രിയമേറുകയാണ്.പ്രിസെർവറ്റീവ്സ് ഒന്നും ചേർക്കാതെ ഇത് എളുപ്പത്തിൽ നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ സാധിക്കും.

ഇത് തയ്യാറാക്കാനായി നാല് ഉരുളക്കിഴങ്ങ് ആണ് വേണ്ടത്. തൊലി കളഞ്ഞ ശേഷം വെള്ളത്തിൽ ഇട്ടു വെക്കാം. ശേഷം ഗ്രേറ്റർ ഉപയോഗിച്ചു സ്ലൈസ് ചെയ്തെടുക്കാം. വീണ്ടും പത്തു മിനിറ്റ് വെള്ളത്തിൽ ഇട്ടു വെക്കണം.

ശേഷം മീഡിയം സൈസിലുള്ള രണ്ടു തക്കാളി, ഇഞ്ചി, വെളുത്തുള്ളി, കറുകപ്പട്ട, ഒരു വലിയ സ്പൂൺ പഞ്ചസാര, വിനാഗിരി,ഗ്രാമ്പൂ, ഉപ്പു എന്നിവ കൂടി ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കാം. അര ടേബിൾ സ്പൂൺ മുളക് പൊടി കൂടി ചേർത്ത് കൊടുക്കണം.

സ്ലൈസ് ചെയ്ത ഉരുള കിഴങ്ങിലേക്കു ഈ മിക്സ് ഒഴിച്ച് കൊടുക്കാം. ഉപ്പു മുന്തി നിക്കണ൦ .വെള്ളം കൂടി ചേർത്ത് കൊടുക്കണം. ഈ നനവോടു കൂടി വറുക്കാൻ കഴിയില്ല. അതുകൊണ്ടു നനവില്ലാത്ത തുണിയയിലേക്കു മാറ്റി നനവെല്ലാം കളയാം. ഇനി സാവധാനം വറുത്തെടുക്കാം. ഉണ്ടാക്കി നോക്കൂ.. ഇഷ്ടപ്പെടും തീർച്ച. credit :

പാൽ കേക്ക് | ഗോതമ്പ് പൊടി കൊണ്ട് 10 മിനിട്ടിൽ :