കുഞ്ഞു മീത്തിന് ഒന്നാം പിറന്നാൾ.!! മികച്ച വരുമാനം കൊയ്യുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് വീട്ടിൽ പിറന്നാൾ ആഘോഷം കണ്ടോ.!? സൈറസ് മിലിയോയുടെ ബർത്ത് ഡേ വൈറൽ.!! | Social Media Fame Meeth Miri Baby Milio Meeth Birthday Celebration

Social Media Fame Meeth Miri Baby Milio Meeth Birthday Celebration : റീൽസ് വീഡിയോസിലൂടെയും, ടെലിവിഷൻ പരിപാടികളിലൂടെയും ഏറെ സുപരിചിതരായ ദമ്പതിമാരാണ് മീത്തും മിറിയും. തങ്ങളുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകർക്കായി ഇരുവരും പങ്കുവെക്കാറുണ്ട്. അടുത്തിടെ ആണ് ഇവരുടെ ജീവിതത്തിലേക്ക് ഒരു പൊന്നോമന കുഞ്ഞതിഥി എത്തിയത്. സൈറസ് മിലിയോ എന്നാണ് കുഞ്ഞിൻ്റെ പേര്.

ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ പ്രസവകാല വിശേഷങ്ങളും, ഡെലിവറി സമയത്തെ അനുഭവങ്ങളും എല്ലാം പ്രേക്ഷകർക്കായി ഇരുവരും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മകൻ്റെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ ബർത്ത് ഡേ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുക ആണ് ഇരുവരും ഇൻസ്റ്റാഗ്രാമിൽ. ചുരുങ്ങിയ നേരം കൊണ്ട് തന്നെ ചിത്രം ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിനു താഴെ ബർത്ത് ഡേ ആശംസകളുമായി കൂട്ടുകാരും, നിരവധി ആരാധകരും എത്തി സന്തോഷം അറിയിച്ചു.

“ഞങ്ങളുടെ പൊന്നുമോന്‍ സൈറസ് മിലിയോയ്ക്ക് ഒരു വയസായി. നിന്നെ ആദ്യമായി കണ്ട ദിവസം ഞാനിപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്. നിന്റെ കുഞ്ഞു വിരലുകള്‍ കൊണ്ട് എന്റെ കൈ പിടിക്കാന്‍ ശ്രമിച്ചത് ഇപ്പോഴും ഓര്‍മ്മയുണ്ട്. ഡാഡിയായി എനിക്ക് പ്രമോഷന്‍ തന്നത് നീയാണ്. എന്റെ ജീവിതത്തിലെ രണ്ടാമത്തെ അത്ഭുതം നടന്നത് ജൂണ്‍ 30 ന് ആണ്. ആ സന്തോഷവും നിന്നോടുള്ള സ്‌നേഹവും വിവരിക്കാന്‍ വാക്കുകളില്ല.

ദൈവം നിന്നെ അനുഗ്രഹിക്കട്ടെ” എന്നാണ് ചിത്രത്തിനു താഴെ മീത്ത് കുറിച്ചത്. ഫോട്ടോഗ്രാഫർ ദീപു കെ. സി ആണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പകർത്തിയത്. ഷാൻസ് ഡിസൈൻ കോസ്റ്റ്യൂമും, സ്റ്റാർ ഇവൻറ്സ് ഫോട്ടോഷൂട്ടിന് വേണ്ട അലങ്കാരങ്ങളും നിർവഹിച്ചു. കുഞ്ഞുമൊത്തുള്ള ചിത്രങ്ങളും വീഡിയോസും ഒക്കെ മീത്തും മിറിയും പലപ്പോഴായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇരുവരുടെയും, കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ എന്നും ഏറെ ആകാംക്ഷ കാണിച്ചിട്ടുണ്ട്.

Rate this post