ഇതാ ഏത് പ്രായക്കാർക്കും ഉപകാരപ്പെടുന്ന ഒരു കുഞ്ഞു ടിപ്പുമായി ശോഭന… | Sobana Exercise

Sobana Exercise : മലയാളികളുടെ പ്രിയനായികയാണ് ശോഭന. സൂപ്പർതാരങ്ങളുടെ നായികയായി മലയാളിഹൃദയങ്ങൾ കീഴടക്കിയ ശോഭന ഇന്നും പകരം വെക്കാനാവാത്ത അഭിനയശൈലിയുടെ പെൺരൂപമാണ്. ഈയിടെയായി സോഷ്യൽ മീഡിയയിൽ ശോഭന ഏറെ സജീവമാണ്. അഭിനയത്തിലും നൃത്തത്തിലും കഴിവുതെളിയിച്ച അതുല്ല്യ പ്രതിഭയാണ് ശോഭന. എന്നാൽ, കോവിഡ് പ്രതിസന്ധി മൂലം ഓപ്പൺ സ്റ്റേജുകളിൽ വലിയ ഓഡിയൻസിന് മുന്നിലുള്ള നൃത്ത പരിപാടികളിൽ നിന്ന് കഴിഞ്ഞ രണ്ട് വർഷമായി വിട്ടുനിൽക്കുകയായിരുന്നു താരം.

നർത്തകിമാരുടെയും നടിമാരുടെയും രൂപങ്ങളിൽ മലയാള സിനിമ ഇൻഡസ്‌ട്രി ഒരുപാട് പ്രതിഭകളെ കണ്ടെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ നടിയും നർത്തകിയുമായ ശോഭനയെ അറിയാത്ത ഒരു സിനിമാപ്രേമിയെ കണ്ടെത്തുക പ്രയാസമാണ്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ശോഭന, മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചതിനൊപ്പം, ദക്ഷിണേന്ത്യയിലെമ്പാടും നൃത്ത പരിപാടികളുമായി സജീവമാണ്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് തെന്നിന്ത്യൻ ഭാഷകളിലും മുൻനിര അഭിനേതാക്കളുമായി ഫ്രെയിം പങ്കിട്ട് ശോഭന അഭിനയിച്ചിട്ടുണ്ട്. 1984-ൽ പുറത്തിറങ്ങിയ ‘ഏപ്രിൽ 18’ എന്ന മലയാള സിനിമയിലൂടെ സിനിമാലോകത്ത് നായികയായി അരങ്ങേറ്റം കുറിച്ച ശോഭന, ദുൽഖർ സൽമാൻ സുരേഷ് ഗോപി എന്നിവർ പ്രധാന വേഷങ്ങളെ അവതരിപ്പിച്ച ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് അവസാനമായി സിനിമ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

ഇപ്പോഴിതാ താരം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറലാകുന്നത്. എല്ലാവര്ക്കും എളുപ്പത്തിൽ ചെയ്യാവുന്ന ഒരു എക്സർസൈസ് ടിപ്പ് വീഡിയോ ആണിത്. ഏത് പ്രായക്കാർക്കും അനായാസം ചെയ്യാവുന്നതാണ്. ഈ വീഡിയോ തീർച്ചയായും എല്ലാവർക്കും ഉപകാരമായിരിക്കും…