“ഇതാണ് ഞങ്ങളുടെ കുഞ്ഞു ലഡു”.. ഭർത്താവ് പ്രസന്നയുടെ ജന്മദിനത്തിൽ മകളെ പരിചയപ്പെടുത്തി നടി സ്നേഹ.!!

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ്‌ സ്‌നേഹ. 2001 ൽ ഒരു മലയാളചിത്രത്തിൽ ഒരു സഹ നടിയുടെ വേഷത്തിൽ അഭിനയിച്ചിട്ടാണ് സ്നേഹ തന്റെ അഭിനയ ജീവിതം തുടങ്ങിയതെങ്കിലും തമിഴിലാണ് താരം തിളങ്ങിയത്. സിനിമാനടൻ പ്രസന്നയാണ് സ്നേഹയുടെ ഭർത്താവ്.

പ്രസന്നയുടെ ജന്മദിനത്തിൽ മകളെ പരിചയപ്പെടുത്തിക്കൊണ്ട് മകളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. “എൻറെ പ്രിയപ്പെട്ടവന് ജന്മദിനാശംസകൾ. ഈ ‘ലഡു’ക്കളാല്‍ എന്റെ ജീവിതം മനോഹരമാക്കിയതിന് നന്ദി.” എന്ന് തുടങ്ങുന്നതാണ് സ്നേഹയുടെ കുറിപ്പ്.

“നിങ്ങള്‍ക്കു മുന്നില്‍ ഞങ്ങളുടെ കുഞ്ഞു ‘ലഡു’ ആദ്യാന്തയെ പരിചയപ്പെടുത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്,” എന്നു പറഞ്ഞു കൊണ്ടാണ് താരം ഇൻസ്റ്റാഗ്രാമിൽ മകളെ പരിചയപ്പെടുത്തുന്നത്. മകളുടെയും മകൻറെയും ചിത്രങ്ങളും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

തെന്നിന്ത്യന്‍ സിനിമാലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന താരദമ്പതികളായിരുന്നു പ്രസന്നയും സ്നേഹയും. 2012 ലായിരുന്നു ഇവരുടെ വിവാഹം. ഇരുവര്‍ക്കും വിഹാന്‍ എന്നൊരു മകന്‍ കൂടിയുണ്ട്. ‘അച്ചമുണ്ട് അച്ചമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്.