കടിഞ്ഞൂൽ കണ്മണിയെ വരവേൽക്കാൻ മണിക്കൂറുകൾ മാത്രം.!! നിറവയറിൽ പൊന്നൂഞ്ഞാലിൽ ആടി സ്നേഹ ശ്രീകുമാർ; ചേർത്തു പിടിച്ച് ശ്രീകുമാർ.!! | Sneha Sreekumar Ponnunjalil Video Viral Malayalam
Sneha Sreekumar Ponnunjalil Video Viral Malayalam : ടെലിവിഷൻ കോമഡി പാരമ്പരകളിലൂടെയും ബിഗ്സ്ക്രീൻ സിനിമകളിലൂടെയും മലയാളികളുടെ മനം കവർന്ന താരങ്ങളാണ് സ്നേഹയും ശ്രീകുമാറും. നടി, നടൻ എന്ന നിലയിൽ മാത്രമല്ല കേരളകരയുടെ സ്വന്തം താരദമ്പതികളാണ് ഇരുവരും. താരം പൂർണ ഗർഭിണിയായത് കൊണ്ട് അഭിനയ ജീവിതത്തിൽ നിന്നും ചെറിയയൊരു ഇടവേള എടുത്തിരിക്കുകയാണ്. ടെലിവിഷൻ താരങ്ങളായ ഇരുവരുടെയും വിശേഷങ്ങൾ യൂട്യൂബിലൂടെ ആരാധകർ നിരന്തരം അറിയാറുണ്ട്.
ഈയൊരു സമയത്ത് താരം സമൂഹ മാധ്യമങ്ങളിൽ അതിസജീവമാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് താരം ആശുപത്രിയിൽ അഡ്മിറ്റ് ആവാൻ പോവാണെന്നും കുറച്ച് നാളത്തെക്ക് അഭിനയത്തിൽ ഇടവേള എടുത്തിരിക്കുകയാണെന്നും വെളിപ്പെടുത്തി ആരാധകരുടെ മുന്നിൽ താരം എത്തിയിരുന്നു. വൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ഷോയിൽ നിന്നുമാണ് താത്കാലത്തേക്ക് ഇടവേള സ്നേഹ എടുത്തിട്ടുള്ളത്. മാറിമായത്തിൽ പകർത്തിയ രംഗങ്ങൾ വരെ കുറച്ച് നാൾ ടെലികാസ്റ്റ് ചെയ്യുമെന്നാണ് സ്നേഹ പറഞ്ഞിരിക്കുന്നത്. പ്രസവത്തിനു ശേഷമേ ഇനി അഭിനയത്തിലേക്ക് ഒരു തിരിച്ചു വരവ് ഉണ്ടാവുള്ളു എന്നാണ് സ്നേഹ വ്യക്തമാക്കിട്ടുള്ളത്.
ഇയൊരു സമയത്ത് തനിക്ക് കൂടുതൽ നന്ദി പറയാനുള്ളത് ഡോക്ടറിനോടും തന്റെ ഭർത്താവായ ശ്രീകുമാറിനോടുമാണ്. വയറ് വെച്ച് അഭിനയിക്കുമ്പോളും പലരും പലതും പറഞ്ഞു പേടിപ്പിച്ചിരുന്നു. പക്ഷേ ഡോക്ടർ എല്ലാ സുരക്ഷയും വളരെ നേരത്തെ തന്നെ ഉറപ്പ് വരുത്തിയിരുന്നു. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഇരുവരുടെയും മ്യൂസിക്കൽ വീഡിയോയാണ്.
പൊന്നൂഞ്ഞാലി എന്ന ഗാനത്തിനു ചുവടുകൾ വെച്ചാണ് ഇരുവരും ആരാധകരുടെ മുന്നിൽ ഇൻസ്റ്റാഗ്രാം വഴി എത്തിയത്. കുഞ്ഞിനെ കാത്തിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും സന്തോഷവും സ്നേഹവും, ഭാര്യയെ സ്നേഹത്തോടെ താലോലിക്കുന്ന ശ്രീകുമാറിനെയുമാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. അബ്ബാദ് റാം മോഹനാണ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് രതീഷാണ്. ഒട്ടേറെ ആരാധകരാണ് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നത്.