സ്വർണ്ണത്തിൽ കുളിച്ച് സുന്ദരനായി കുഞ്ഞു ലോലിതൻ.!! പൊന്നോമനയ്ക്ക് ചെവിയിൽ പേര് ചൊല്ലി വിളിച്ച് മണ്ഡോദരി; പേരിടൽ ചടങ്ങ് കളറാക്കി സ്നേഹ ശ്രീകുമാർ.!! | Sneha Sreekumar Baby Naming Ceremony
Sneha Sreekumar Baby Naming Ceremony : മലയാളി പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന താരങ്ങളാണ് സ്നേഹയും ശ്രീകുമാറും. അനേകം ഹാസ്യ പര മ്പരകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ഇവർ ഇരുവരും വിവാഹിതരായത് 2019 ലാണ്. ഇവരുടെ പ്രണയത്തേക്കുറിച്ച് എല്ലാവരും അറിയുന്നത് വിവാഹിതരായി എന്ന വാർത്ത പുറത്ത് വന്നപ്പോൾ മാത്രമായിരുന്നു. മഴവിൽ മനോരമയിൽ സൂപ്പർ ഹിറ്റ് ഷോ ആയ മറിമായത്തിൽ ഇവർ ഇരുവരും ഒരുമിച്ചു അഭിനയിച്ചിരുന്നു.
മറിമായത്തിൽ മണ്ഡോദരി എന്ന കഥാപാത്രമായാണ് സ്നേഹ എത്തുന്നത് മറിമായത്തിലെ ലോലിതൻ ആണ് ശ്രീകുമാർ. ഹാസ്യകഥാപാത്രങ്ങളാണ് ഇവർ രണ്ട് പേരും കൂടുതൽ ചെയ്തിട്ടുള്ളത്. ഫ്ലവേഴ്‌സിലെ ഉപ്പും മുളകിൽ നല്ലൊരു കഥാപാത്രമായും ശ്രീകുമാർ എത്തിയിരുന്നു ഇപ്പോൾ അതേ ചാനലിലെ ചക്കപ്പഴം എന്ന സീരീയലിൽ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് ശ്രീകുമാർ അവതരിപ്പിക്കുന്നത്. ശ്രീകുമാറിന്റെ കരിയറിലെ മറ്റൊരു പ്രധാന കഥാപാത്രമായിരുന്നു മെമ്മറീസിലെ വില്ലന്റെ വേഷം എപ്പോഴും തമാശ റോളിൽ മാത്രം കണ്ട് വന്നിരുന്ന ശ്രീകുമാറിന്റെ അഭിനയശൈലിയിലെ മാറ്റം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.
സ്റ്റേജ് ആർട്ടിസ്റ്റും കഥകളി, മോഹിനിയാട്ടം, കുച്ചുപ്പിടി തുടങ്ങിയ കലകളിൽ വര്ഷങ്ങളുടെ പരിശീലനം നേടിയ ഒരു സർവ്വ കലാ വല്ലഭയാണ് സ്നേഹ. വിവാഹ ശേഷം ഇവർ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. തങ്ങളുടെ എല്ലാ വിശേഷങ്ങളും ഈ യൂട്യൂബ് ചാനലിലൂടെ അവർ പ്രേക്ഷകരെ അറിയിക്കാറുമുണ്ട്. ഇരുവരും ഒരുമിച്ചുള്ള വീഡിയോകൾക്ക് എല്ലാം ഒരു പ്രത്യേക ഭംഗിയുണ്ട്. നിഷ്കളങ്കമായി ചിരിക്കുകയും ഒരുപാട് സംസാരിക്കുകയും ചെയ്യുന്ന ആളാണ് സ്നേഹ എന്നാൽ സ്‌ക്രീനിൽ ഒരുപാട് കോമഡി രംഗങ്ങൾ ചെയ്യുന്ന ആരാണെങ്കിലും യഥാർത്ഥ ജീവിതത്തിൽ ഒരുപാട് സംസാരിക്കുന്ന ആളല്ല ശ്രീകുമാർ എങ്കിലും ഇവർ തമ്മിലുള്ള കോമ്പിനേഷൻ ഏറെ രസകരമാണ്.
ഇക്കഴിഞ്ഞ ജൂൺ മാസം ഒന്നാം തിയതി ആണ് ഇവർക്ക് ഒരു കുഞ്ഞു ജനിച്ചത്. കുഞ്ഞു ജനിച്ച വിവരം ഇവർ തന്നെ യുട്യൂബ് ചാനലിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ പേരിടൽ ചടങ്ങും തങ്ങളുടെ ആരാധകർക്കായി പങ്ക് വെച്ചിരിക്കുകയാണ് താരങ്ങൾ. കേദാർ എന്നാണ് കുഞ്ഞിന്റെ പേര്. ഒരുപാട് സന്തോഷത്തോടെ കുഞ്ഞിനെ കയ്യിലെടുത്തു സ്നേഹ കേദാർ എന്ന് ഉറക്കെ വിളിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.