4 വർഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ നിധി കണ്ടോ.!? കുഞ്ഞു ലോലിതനെ കയ്യിലെടുത്ത് മണ്ഡോദരി; ഹാപ്പിനസ് ഓവർലോഡ്.!! | Sneha Sreekumar And New Born Baby Photoshoot Viral
Sneha Sreekumar And New Born Baby Photoshoot Viral : മിനിസ്ക്രീം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് സ്നേഹവും ശ്രീകുമാറും. മറിമായം എന്ന ടെലിവിഷൻ പരിപാടിയിലൂടെ ഏറെ സുപരിചിതനായ ദമ്പതിമാരാണ് സ്നേഹയും ശ്രീകുമാറും. ലോലിതനും, മണ്ഡോദരിയും ജനഹൃദയം കീഴടക്കി ഇരുവരും തകർത്ത് അഭിനയിച്ച കഥാപാത്രങ്ങൾ ആണ്. ജൂൺ ഒന്നിന് ആണ് ഇരുവർക്കും ഒരു പൊന്നോമന ആൺകുഞ്ഞ് പിറന്നത്.
സ്നേഹയും ശ്രീകുമാറും ആദ്യമായാണ് കുഞ്ഞുമൊത്ത് ഫോട്ടോ ഷൂട്ട് നടത്തുന്നത്. പിങ്ക് നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ഒരു മാലാഖയെ പോലെ കുഞ്ഞിനെ നെഞ്ചോട് ചേർത്തു പിടിച്ച് നിൽക്കുന്ന ചിത്രമാണ് സ്നേഹ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. താരത്തിന്റെയും കുഞ്ഞിൻ്റെയും ചിത്രം ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരിക്കുക ആണ്. ചുരുങ്ങിയ നേരം കൊണ്ട് തന്നെ ചിത്രത്തിന് താഴെ ആശംസകളുമായി നിരവധി ആരാധകർ എത്തി.
ഫോട്ടോഗ്രാഫർ ബാരിത പ്രതാപ് ആണ് ഈ ചിത്രങ്ങൾ പകർത്തിയത്. പ്രസവത്തിന് തൊട്ടു മുൻപുള്ള നാളുകളിൽ പോലും സ്നേഹ അഭിനയരംഗത്ത് സജീവമായിരുന്നു. പൊന്നോമനയായ ഈ കുഞ്ഞ് അതിഥിയുടെ വരവിന്റെ വിശേഷങ്ങളും ഈയിടെ താരം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. സെറ്റിൽവെച്ച് ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ നെഞ്ചരിച്ചൽ അനുഭവപ്പെട്ട് ഡോക്ടറെ കാണുകയും, തുടർന്ന് താൻ ഗർഭിണി ആണെന്ന് അറിയുകയുമായിരുന്നു.
പതിനൊന്നാഴ്ചകൾ പിന്നിട്ടപ്പോൾ ആണ് താൻ ഗർഭിണി ആണെന്ന വിവരം സ്നേഹ മനസ്സിലാക്കുന്നത്. ഗർഭകാല വിശേഷങ്ങളും, വളകാപ്പ് ചടങ്ങിന്റേയും, ബേബി ഷവറിന്റേയും എല്ലാം ചിത്രങ്ങളും വീഡിയോയും താരം സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പോസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിനോടൊപ്പം ഉള്ള ശ്രീകുമാറിന്റെ ഒരു വീഡിയോ അടുത്തിടെ സ്നേഹ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ഏറെ ആരാധകശ്രദ്ധ നേടിയ ഒന്നായിരുന്നു. നാളത്തെ പ്രണയത്തിനു ശേഷം 2019 ഡിസംബർ പതിനൊന്നിന് ആയിരുന്നു സ്നേഹയുടേയും ശ്രീകുമാറിന്റേയും വിവാഹം നടന്നത്.