നിങ്ങളുടെ കുട്ടിക്ക് സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കാറുണ്ടെങ്കില്‍.. ഇത് തീർച്ചയായും അറിഞ്ഞിരിക്കണം

ഇന്ന് നമ്മുടെ വിടുകളിലെല്ലാം കുഞ്ഞുങ്ങളുടെ ആവശ്യങ്ങളിൽ ഒന്നായി സ്മാർട്ട് ഫോൺ മാറിയിരിക്കുന്നു. പരീക്ഷക്ക് മാർക്ക് വാങ്ങിക്കുന്നതിനും പറഞ്ഞത് അനുസരിക്കുന്നതിനും കുട്ടികൾക്ക് സമ്മാനമായി നൽകുന്നത് സ്മാർട്ട് ഫോണുകളാണ്. അങ്ങനെ വാങ്ങിക്കൊടുക്കാൻ ഇപ്പോൾ രക്ഷിതാക്കൾക്കും വലിയ മടിയൊന്നും ഇല്ലാതായി തുടങ്ങി. പക്ഷെ വളരുന്ന പ്രായത്തിൽ കുഞ്ഞുങ്ങളുടെ കയ്യിൽ സ്മാർട്ട് ഫോൺ സമ്മാനിക്കുന്നത് അത്ര സുരക്ഷിതമാണോ എന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു.

ഗ്രൗണ്ടിലോ പുറത്തോ ഇറങ്ങി ശാരീരികമായ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനേക്കാളും അവര്‍ക്കിഷ്ടം അവരുടെ സ്മാര്‍ട്ട് ഫോണുകള്‍ക്കു മുന്നില്‍ ഇരിക്കുക എന്നതാണ്. മൊബൈലില്‍ വളഞ്ഞിരുന്ന് വീഡിയോകള്‍ കാണുകയും ഗെയിം കളിക്കുകയും ചെയ്യുന്നു. കുട്ടികളെ ഇത്തരം ശീലങ്ങളില്‍ എത്തിക്കുന്നതില്‍ മാതാപിതാക്കള്‍ക്കുള്ള പങ്കും തള്ളിക്കളയാനാവില്ല. ആത്യന്തികമായി കുട്ടികളിലെ ഇത്തരം ശീലങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്തേണ്ടത് മാതാപിതാക്കള്‍ തന്നെയാണ്.

സ്മാര്‍ട്ട് ഫോണുകള്‍ പുറപ്പെടുവിക്കുന്ന വികിരണം കുട്ടികളെ ദോഷകരമായി ബാധിക്കും. അവരുടെ തലച്ചോറിന്റെ നേര്‍ത്ത ചര്‍മ്മം, ടിഷ്യുകള്‍, അസ്ഥികള്‍ എന്നിവ മുതിര്‍ന്നവരെക്കാള്‍ ഇരട്ടി വികിരണം ആഗിരണം ചെയ്യാന്‍ അനുവദിക്കുന്നു. മുതിര്‍ന്നവരേക്കാള്‍ 60 ശതമാനത്തിലധികം വികിരണങ്ങള്‍ കുട്ടികള്‍ തലച്ചോറിലേക്ക് എത്തുന്നു. ഒരു പഠനത്തില്‍ കണ്ടെത്തിയത് സെല്‍ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തിയ കുട്ടികളേക്കാള്‍ സെല്‍ഫോണ്‍ അമിതമായി ഉപയോഗിക്കുന്ന കുട്ടികളില്‍ ഉറക്കക്കുറവുണ്ടെന്നാണ്.

ഭക്ഷണം കഴിക്കുമ്പോളും പഠിക്കുമ്പോഴും കളിക്കുമ്പോളും എന്തിനേറെ ഉറങ്ങാൻ കിടക്കുമ്പോഴും മൊബൈൽ കൈയ്യിലില്ലാതെ പറ്റില്ലെന്നായിട്ടുണ്ട് പല കുട്ടികൾ‌ക്കും. വളരെ സാധാരണ അയി കൊണ്ടിരിക്കുന്ന ഈ സ്വാഭാവത്തിന്റെ ദൂഷ്യവശങ്ങൾ എന്തൊക്കെയെന്ന് വീഡിയോയിലൂടെ കണ്ടുനോക്കാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.