സജിൻ ചേട്ടനുമായി മികച്ച സൗഹ്രദം…😍👌 വാനോളം പുകഴ്ത്തി ഗോപിക അനിൽ…🥰🔥

സജിൻ ചേട്ടനുമായി മികച്ച സൗഹ്രദം…😍👌 വാനോളം പുകഴ്ത്തി ഗോപിക അനിൽ…🥰🔥 മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ഗോപിക അനിൽ. ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം പരമ്പരയിലെ അഞ്ജലി എന്ന കഥാപാത്രമായി പ്രേക്ഷകഹൃദയം കവരുന്ന ഗോപികക്ക് ഏറെ ആരാധകരാണുള്ളത്. സീരിയലിലെ ശിവാജ്ഞലി പ്രണയം പ്രേക്ഷകർ ഏറെ ഏറ്റെടുത്ത ഒന്ന് തന്നെയാണ്. നടി ഷഫ്‌നയുടെ ഭർത്താവ് സജിനാണ് സാന്ത്വനത്തിൽ അഞ്ജലിയുടെ ഭർത്താവ് ശിവൻ എന്ന കഥാപാത്രമായെത്തുന്നത്.

ശിവനും അഞ്ജലിയും പ്രേക്ഷകഹൃദയം കവരുമ്പോൾ ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും സജിൻ ചേട്ടനുമായി നല്ല കെമിസ്ട്രിയിലാണ് എന്ന് തുറന്നുപറയുകയാണ് ഇപ്പോൾ ഗോപിക. സീരിയൽ ടുഡേ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. കുട്ടിക്കാലം മുതലേ അഭിനയത്തിൽ മിടുക്ക് തെളിയിച്ചിട്ടുള്ള ഗോപിക ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാലിൻറെ മകളായി പ്രത്യക്ഷപ്പെട്ടിരുന്നു. താരത്തിന്റെ സഹോദരി കീർത്തനയും ബാലേട്ടനിൽ അഭിനയിച്ചിരുന്നു. സീ കേരളത്തിൽ സംപ്രേഷണം ചെയ്ത കബനി എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചാണ് അഭിനയിച്ചത്.

സാന്ത്വനം കുടുംബം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ലൊക്കേഷനിൽ ചെന്നാൽ എല്ലാവരുമായും ഒരു കുടുംബത്തിലെന്ന പോലെ തന്നെയാണെന്നുമാണ് ഗോപിക പറയുന്നത്. ശിവാജ്ഞലി പ്രണയം പ്രേക്ഷകർ ഏറ്റെടുക്കാൻ കാരണം ഒരുപക്ഷേ തുടക്കത്തിൽ രണ്ടുപേരും തമ്മിൽ തല്ലിയും കലഹിച്ചും തുടങ്ങിയതിനാലും പിന്നീട് അത് ലവ് ട്രാക്കിലേക്ക് മാറിയതുകൊണ്ടുമായിരിക്കാം എന്നാണ് ഗോപികയുടെ പക്ഷം. ഓൺ സ്‌ക്രീനിലാണെങ്കിലും ഓഫ് സ്‌ക്രീനിലാണെകിലും സജിൻ ചേട്ടനുമായി നല്ലൊരു സൗഹൃദമുണ്ട്.

ആ സൗഹൃദമാണ് പലപ്പോഴും ശിവനും അഞ്ജലിയുമാകുമ്പോൾ ഞങ്ങളെ കൂടുതൽ സഹായിക്കാറുള്ളത്. ബാലേട്ടനായി സീരിയലിൽ വേഷമിടുന്ന രാജീവേട്ടന്റെ നമ്പരൊക്കെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതൊക്കെ വല്യേട്ടൻ എന്ന് തന്നെയാണ്. ലൊക്കേഷനിൽ എല്ലാവരും സീരിയലിലെ പോലെ തന്നെയാണ് പരസ്പരം അങ്ങോടും ഇങ്ങോടും സ്നേഹത്തോടെ വിളിക്കാറുള്ളതൊക്കെ. അത്രയും ഊട്ടിയുറക്കപ്പെട്ട സൗഹൃദമാണ് എല്ലാവരും തമ്മിൽ.