ആദ്യം അടിയുണ്ടാക്കി തുടങ്ങി..!!🤣😂 പിന്നീട് ലൗവ് ട്രാക്കിലായി…😍❤️ വാചാലയായി സാന്ത്വനം അഞ്ജലി…🥰😘

ആദ്യം അടിയുണ്ടാക്കി തുടങ്ങി..!!🤣😂 പിന്നീട് ലൗവ് ട്രാക്കിലായി…😍❤️ വാചാലയായി സാന്ത്വനം അഞ്ജലി…🥰😘 വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ മലയാള മിനിസ്‌ക്രീനിൽ തരംഗമായി മാറിയ ഒരു ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. സോഷ്യൽ മീഡിയയിൽ അടക്കം വളരെ ഹിറ്റായി മാറുന്ന സാന്ത്വനതിന്റെ ഓരോ എപ്പിസോഡും ആരാധകർ എല്ലാം തന്നെ വളരെ ആകാംക്ഷയോടെയാണ് നോക്കി കാണാറുള്ളത്. അത്യന്തം സസ്പെൻസ് നിറക്കുന്ന സാന്ത്വനം പരമ്പരയിലെ എല്ലാ അഭിനേതാക്കൾക്കും ഫാൻ പേജുകൾ അടക്കം സജീവമാണ്.

സീരിയലിലെ ശിവാജ്ഞലി പ്രണയം പ്രേക്ഷകർ എല്ലാം ഏറെ ഏറ്റെടുത്ത ഒന്ന് തന്നെയാണ്. നടി ഷഫ്‌നയുടെ ഭർത്താവ് സജിനാണ് സാന്ത്വനത്തിൽ അഞ്ജലിയുടെ ഭർത്താവ് ശിവൻ എന്ന ശ്രദ്ധേയമായ ഒരു കഥാപാത്രമായി എത്തുമ്പോൾ.മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമായ നടി ഗോപിക അനിൽ തന്നെ അഞ്ജലിയുടെ റോളിൽ എത്തുന്നു.അഞ്ജലി എന്ന കഥാപാത്രമായി പ്രേക്ഷകഹൃദയം കവരുന്ന ഗോപികക്ക് നിലവിൽ വളരെ ഏറെ ആരാധകരാണുള്ളത്.ശിവനും അഞ്ജലിയും പ്രേക്ഷകഹൃദയം കവരുമ്പോൾ ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും സജിൻ ചേട്ടനുമായി നല്ല കെമിസ്ട്രിയിലാണ് എന്ന് തുറന്നുപറയുകയാണ് ഇപ്പോൾ ഗോപിക. സീരിയൽ ടുഡേ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

സാന്ത്വനം കുടുംബം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ലൊക്കേഷനിൽ ചെന്നാൽ എല്ലാവരുമായും ഒരു കുടുംബത്തിലെന്ന പോലെ തന്നെയാണെന്നുമാണ് ഗോപിക പറയുന്നത്. ശിവാജ്ഞലി പ്രണയം പ്രേക്ഷകർ ഏറ്റെടുക്കാൻ കാരണം ഒരുപക്ഷേ തുടക്കത്തിൽ രണ്ടുപേരും തമ്മിൽ തല്ലിയും കലഹിച്ചും തുടങ്ങിയതിനാലും പിന്നീട് അത് ലവ് ട്രാക്കിലേക്ക് മാറിയതുകൊണ്ടുമായിരിക്കാം എന്നാണ് ഗോപികയുടെ പക്ഷം. ഓൺ സ്‌ക്രീനിലാണെങ്കിലും ഓഫ് സ്‌ക്രീനിലാണെകിലും സജിൻ ചേട്ടനുമായി നല്ലൊരു സൗഹൃദമുണ്ട്. ആ സൗഹൃദമാണ് പലപ്പോഴും ശിവനും കൂടാതെ ഞാൻ അഞ്ജലിയുമാകുമ്പോൾ ഞങ്ങളെ വളരെ കൂടുതൽ സഹായിക്കാറുള്ളത്.

കൂടാതെ ബാലേട്ടനായി സീരിയലിൽ വേഷമിടുന്ന രാജീവേട്ടന്റെ നമ്പരൊക്കെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതൊക്കെ വല്യേട്ടൻ എന്ന് തന്നെയാണ്. ലൊക്കേഷനിൽ എല്ലാവരും സീരിയലിലെ പോലെ തന്നെയാണ് പരസ്പരം അങ്ങോടും ഇങ്ങോടും എല്ലാം തന്നെ സ്നേഹത്തോടെ വിളിക്കാറുള്ളതൊക്കെയെന്നും… Video Credit : Serial Today