ഇത് ആരാധകർ കാത്തിരുന്നത്..!! അപ്പുക്കിളിയുടെ കല്യാണത്തിന് ഒരുമിച്ചെത്തി ശിവനും അഞ്ജലിയും… | Sivanjali In Raksha Raj Wedding

Sivanjali In Raksha Raj Wedding : സാന്ത്വനം സീരിയലിന്റെ പ്രേക്ഷകർക്ക് ഇത് ഉത്സവദിനമാണ്. സ്വന്തം കുടുംബത്തിലെ ഒരാളുടെ വിവാഹം. അത്രയും ആവേശത്തിലാണ് നടി രക്ഷാ രാജിന്റെ വിവാഹ വാർത്തകളും ചിത്രങ്ങളും പ്രേക്ഷകർ നോക്കിക്കാണുന്നത്. സഹതാരങ്ങളെല്ലാം കൂടി അടിച്ചു പൊളിക്കുകയാണ് രക്ഷയുടെ വെഡിങ്ങ് ദിനം. ചടങ്ങുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി തന്നെ നടി ചിപ്പിയും ഭർത്താവ് രഞ്ജിത്തും വേദിയിലെത്തിയിരുന്നു.

കണ്ണനായി സീരിയലിലെത്തുന്ന അച്ചു രാവിലെ തന്നെ കല്യാണമണ്ഡപത്തിലെത്തി. ചടങ്ങുകൾ നടക്കവേ വിവാഹ വേദിയിലേക്കെത്തിയ നടൻ രാജീവ് പരമേശ്വരനും സജിനും വൻ സ്വീകരണമാണ് ലഭിച്ചത്. സാന്ത്വനത്തിലെ ബാലേട്ടനായി തകർത്തഭിനയിക്കുന്ന രാജീവിനെ മണ്ഡപത്തിന് പുറത്തുവെച്ച് തന്നെ ആരാധകർ വട്ടം കൂടി. സെൽഫി എടുക്കാനായിരുന്നു എല്ലാവർക്കും തിരക്ക്. ഒപ്പം കുടുംബവുമായി വിവാഹം കൂടാനെത്തിയ രാജീവിന്റെ വിശേഷങ്ങൾ ചോദിച്ചറിയാനും പ്രേക്ഷകർക്ക് തിടുക്കമായിരുന്നു.

രാജീവിന് പിന്നാലെ എത്തിയ സജിനും കുറെ നേരം വേദിക്ക് പുറത്ത് ചിലവിട്ട ശേഷം മാത്രമാണ് മണ്ഡപത്തിനകത്തേക്ക് കയറാൻ സാധിച്ചത്. വണ്ടിയിൽ നിന്ന് ഇറങ്ങിയ പാടെ ശിവേട്ടനെ തേടി പെൺകുട്ടികൾ തടിച്ചുകൂടി. എല്ലാവരുടെയും ആവശ്യം ഒന്ന് തന്നെ. ശിവേട്ടനൊപ്പം ചേർന്ന് നിന്ന് ഒരു ഫോട്ടോ. അങ്ങനെ തനിക്കടുത്തേക്ക് വന്ന എല്ലാവർക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് രക്ഷയുടെ അടുത്തേക്ക് സജിൻ എത്തിയത്.

സാന്ത്വനത്തിലെ പ്രിയകഥാപാത്രം ശിവനെ നേരിൽ കാണാൻ എത്തിയവരിൽ വീട്ടമ്മമാർ വരെ ഉണ്ടായിരുന്നു. ശിവനെയും ബാലേട്ടനെയും കണ്ട പാടെ രക്ഷയുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി വിടരുകയായിരുന്നു. സാന്ത്വനത്തിലെ അപർണയായി മാറിയ നിമിഷങ്ങളായിരുന്നു രക്ഷക്ക് അത്. സജിനൊപ്പം ഗോപികയെക്കൂടി കണ്ടതോടെ വിവാഹവേദിയിലെ സാന്ത്വനം ആരാധകരെല്ലാം ഡബിൾ ഹാപ്പിയായി മാറി. എന്തായാലും സാന്ത്വനം താരങ്ങളെല്ലാം ഇന്ന് അതിരില്ലാത്ത ആഘോഷങ്ങൾക്ക് നടുവിലാണ്. രക്ഷയുടെ വിവാഹം അടിച്ചുപൊളിക്കുക തന്നെയാണ് ഏവരും.

Rate this post