ഇലപൊഴിയും ശിശിരവും നയാഗ്രയിലെ മഴവില്ലും!! പ്രിയതമനോടൊപ്പം അടിച്ചുപൊളിച്ച് സിതാര; കാനഡയിലൂടെ ഒഴുകി നടന്ന് താരങ്ങൾ… | Sithara Krishnakumar Trip With Husband To Niagra Water Falls In Canada

Sithara Krishnakumar Niagra Falls Trip With Husband In Canada : ലോക വിനോദ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഒന്നാണ് നയാഗ്ര വെള്ളച്ചാട്ടം ഒരു തവണയെങ്കിലും കാണുക എന്നത്. മൂന്ന് വെള്ളച്ചാട്ടങ്ങൾ കൂടി ചേർന്നാണ് നയാഗ്ര വെള്ളച്ചാട്ടം രൂപം കൊണ്ടിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വെള്ളചാട്ടങ്ങളിൽ ഒന്നാണ് നയാഗ്ര വാട്ടർ ഫാള്സ്. വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ നയാഗ്ര വാട്ടർ ഫാള്സ് വർഷത്തിൽ സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾ നിരവധിയാണ്.

ദിവസങ്ങൾക്കു മുമ്പ് മലയാളികളുടെ പ്രിയ ഗായിക സിതാരയും കുടുംബവും നയാഗ്ര ഫാള്സ് സന്ദർശിച്ചതിന്റെ വീഡിയോ ഭർത്താവും പ്രൊഡ്യൂസറും പ്രശസ്ത കാർഡിയോളജിസ്റ്റും ആയ ഡോക്ടർ സജിഷ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. നയഗ്രയുടെ വശ്യ സൗന്ദര്യം ഒപ്പിയെടുത്ത വീഡിയോ കാണുന്നവർക്ക് പറഞ്ഞറിയിക്കാൻ സാധിക്കാത്ത രൂപത്തിലുള്ള അനുഭവം നൽകുന്നു. ഇൻസ്റ്റാഗ്രാമിൽ ആക്റ്റീവ് ആയി നിൽക്കുന്ന ഡോക്ടർ സജിഷിന് നിരവധി ഫോളോവേഴ്സ് ആണ് ഉള്ളത്. പലരും നയഗ്രയുടെ വീഡിയോക്ക് ലൈകും കമന്റുമായെത്തി.

മലയാളികൾക്ക് വളരെ പ്രിയങ്കരിയായ ഗായികയാണ് സിതാര. നർത്തകിയായി പ്രേക്ഷകരുടെ മുമ്പിൽ എത്തിയ സിതാര പിന്നീട് പ്ലേ ബാക്ക് സിങ്ങർ ആവുകയായിരുന്നു. ക്ലാസ്സിക് ഡാൻസിൽ കഴിവ് തെളിയിച്ച താരം കമ്പോസറും ലിറിസിസ്റ്റും നടിയും കൂടിയാണ്. ഇംഗ്ലീഷ് ലിറ്ററച്ചറിലും ഹിന്ദുസ്ഥാനി മ്യൂസിക്കിലും ബിരിധാനന്ദ ബിരുദം നേടിയ താരം സംവിധായകൻ വിനയൻ സംവിധാനം ചെയ്ത അതിശയൻ എന്ന ചിത്രത്തിൽ പമ്മി പമ്മി എന്ന പാട്ട് പാടികൊണ്ടാണ് പാട്ടിന്റെ ലോകത്തേക്ക് കടന്നു വരുന്നത്.

ഇന്ന് മലയാള സംഗീത ലോകത്ത് ഒഴിച്ച് കൂടാനാവാത്ത ഒരു ഗായികയാണ് സിതാര. വളരെ യൂണിക് ആയ ശബ്ദത്തിനുടമ കൂടിയാണ്. മൂന്ന് തവണ കേരള ഫിലിം അവാർഡ്സിൽ ബെസ്റ്റ് പ്ലേ ബാക്ക് സിങ്ങർനുള്ള അവാർഡ് മൂന്ന് തവണ നേടിയിട്ടുണ്ട്. 2007 ആഗസ്റ്റ്‌ 31നാണ് ഡോക്ടർ സജീഷും സിതാരയും തമ്മിൽ വിവാഹിതരാവുന്നത്. 2013ൽ അവർക്ക് ഒരു മകൾ ജനിക്കുകയും ചെയ്തു…

Rate this post