സിത്താരയുടെ കുഞ്ഞുമണിക്ക് ഇന്ന് പിറന്നാൾ.!! പിറന്നാൾ ദിവസവും കുറുമ്പിന് ഒട്ടും കുറവില്ല; സിത്തു മണിയും സായ് പെണ്ണും കൂടി ഒപ്പിച്ച പണി കണ്ടോ.!? | Sithara Krishnakumar Daughter Birthday Malayalam
Sithara Krishnakumar Daughter Birthday Malayalam : പുതിയ തലമുറയിലെ പിന്നണി ഗായികമാരിൽ പ്രധാനപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണ കുമാർ. 2012 ലെയും 2017 ലെയും മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളാണ് താരം ഇത് വരെ നേടിയിരിക്കുന്നത്. സെല്ലുലോയ്ഡ് വിമാനം എന്നീ സിനിമകളിലെ ഗാനങ്ങൾക്കാണ് സിത്താരക്ക് മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്. നിരവധി സംഗീത റിയാലിറ്റി ഷോ കളിലൂടെ വിജയിയായി ശ്രദ്ധ പിടിച്ചു പറ്റിയ താരം കൂടിയാണ് സിത്താര.
2004 ൽ കൈരളിയിൽ സംപ്രേക്ഷണം ചെയ്ത ഗന്ധർവ സംഗീതം, ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത സപ്തസ്വരങ്ങൾ, ജീവൻ ടീവിയുടെ വോയിസ് എന്നീ റിയാലിറ്റി ഷോകളിൽ വിജയി ആയിരുന്നു താരം. ഗായിക മാത്രമല്ല ഒരു നർത്തക കൂടിയാണ് സിത്താര കൃഷ്ണകുമാർ. കാലിക്കറ്റ് യൂണിവേഴ്സിറ്റി കലോത്സവത്തിൽ 2005ലും 2006 ലും കലാതിലകമായിരുന്നു സിത്താര.
വിനയൻ ചിത്രം അതിശയനിൽ പമ്മി പമ്മി എന്ന ഗാനം പാടിക്കൊണ്ടാണ് സിത്താര പിന്നണി ഗായിക രംഗത്തേക്ക് കടന്ന് വന്നത്. പിന്നീടങ്ങോട്ട് മലയാളത്തിലും മറ്റു ഭാഷകളിലുമൊക്കെയായി അനേകം ഗാനങ്ങൾ സിത്താര പാടിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിലും പുറത്തുമായി വലിയൊരു ഫാൻ ഫോള്ളോയിങ് ഉള്ള താരമാണ് സിത്താര. പിന്നണി ഗാന രംഗത്ത് മാത്രമല്ല സ്റ്റേജ്ഷോകളിലും താരമാണ് സിത്താര. ഈസ്ട്രഗ, പ്രൊജക്ട് മലബാറിക്കസ് എന്നീ ബാന്റുകളും സിത്താര രൂപീകരിച്ചു.
സിത്താരയെപ്പോലെ തന്നെ നിരവധി ആരാധകരുള്ള ഒരു കുഞ്ഞു താരമാണ് മകൾ സായു. ഡോക്ടർ കൃഷ്ണകുമാർ ആണ് സിത്താരയുടെ ഭർത്താവ്. അമ്മയെപ്പോലെ തന്നെ ഒരു മികച്ച ഗായിക കൂടിയാണ് സായു. സായുവിന്റെ പാട്ടുകൾ ഇൻസ്റ്റാഗ്രാമിലൂടെയും മറ്റും സിത്താര പങ്ക് വെക്കുകയും വേഗം തന്നെ അത് വൈറൽ ആകുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ സായുവിന്റെ പിറന്നാളാണ്. വളരെ മനോഹരമായ ഒരു വീഡിയോ സ്റ്റോറി പങ്ക് വെച്ചു കൊണ്ടാണ് സിത്താര തന്റെ പൊന്നുമകൾക്ക് ആശംസ നേർന്നത്.