എന്റെ ജീവന്റെ 3 മെയിൻ കഷ്ണങ്ങളിൽ ഏറ്റവും ചെറിയവൻ; ആശംസകൾ നേർന്ന് ഗായിക സിത്താര കൃഷ്ണകുമാർ | Sithara Krishnakumar Brother Happy News Malayalam

Sithara Krishnakumar Brother Happy News Malayalam : മലയാളികളുടെ എക്കാലത്തെയും മികച്ച ഗായിക പദവി സിത്താര നേടിയെടുത്തിന്റെ കാലങ്ങൾ പിന്നിട്ടു. വേറിട്ട ആലാപന ശൈലിയിലൂടെ പിന്നണി ഗായികയായി പ്രേഷകരുടെ മനം കവർന്നു. ഒപ്പം താനൊരു നർത്തകിയാണെന്നും പല സ്റ്റേജ് ഷോകളിലൂടെയും താരം തെളിയിച്ചു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. എപ്പോഴും കുടുംബവിശേഷങ്ങളും ചിത്രങ്ങളും തന്റെ ആരാധകർക്ക് ആയി പങ്കുവെക്കാറുണ്ട്.

ഭർത്താവ് ഡോക്ടർ സജീഷിന്റെയും മകൾ സായുവിന്റെയും വിശേഷങ്ങൾ ആണ് താരം അധികവും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്. അതുകൊണ്ട് തന്നെ മലയാളികൾക്ക് സുപരിചിതമാണ് സിത്താരയെയും കുടുംബത്തെയും.ഇപ്പോൾ ഇതാ താരത്തിന്റെ അനുജന് പിറന്നാൾ ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. സിത്താര തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുഞ്ഞ് അനുജനുമൊത്തുള്ള ബാല്യകാല ചിത്രവും ഒപ്പം അനുജന്റെ കല്യാണത്തിന് നവദമ്പതികളെ ചേർത്തുപിടിച്ചുള്ള ചിത്രവും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്.

സെപ്തംബര് മാസത്തിൽ ആയിരുന്നു താരത്തിന്റെ അനുജന്റെ വിവാഹം. സ്വന്തം അനുജൻ അല്ല കസിൻ ബ്രദർ ആണെന്ന് താരം തന്നെ കുറിച്ചിട്ടുണ്ട്. ‘എന്റെ ജീവന്റെ മൂന്ന് മെയിൻ കഷ്ണങ്ങളിൽ ഏറ്റവും ചെറിയവന്റെ പിറന്നാൾ’ എന്ന് തുടങ്ങുന്ന കുറിപ്പോടു കൂടിയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.വിരലിൽ എണ്ണാവുന്ന ഗാനങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സ് കീഴ്പ്പെടുത്തിയ ഗായികയാണ് സിതാര കൃഷ്ണകുമാർ.

സോഷ്യൽ മീഡിയയിൽ സജീവമായ താരം മകളുടെ വിശേഷങ്ങൾ ഒത്തിരി പങ്കുവെക്കാറുണ്ട്. അതുകൊണ്ട് തന്നെ പ്രേഷകരുടെ പ്രിയപ്പെട്ട കുടുംബം കൂടിയാണ് താരത്തിന്റേത്. പിറന്നാൾ ആശംസക്കുമായി കമ്മെന്റ് ബോക്സിൽ ആരാധകരും ഉടൻ എത്തി. അനുജനെ മടിയിൽ വെച്ച് കസേരയിൽ ഇരിക്കുന്ന ബാല്യകാല ചിത്രം ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. സിത്താരയുടെ നിഷ്കളങ്കമായ ചിരി എന്നും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടത് ആണ്.

Rate this post